ലക്നൗ: ഭാര്യയെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് ഭർത്താവിന്റെ ക്രൂരമർദ്ദനം. ഉത്തര്‍പ്രദേശില്‍ ആഗ്ര ജില്ലയിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
read also: ‘നോക്കുമ്പോള്‍ അയാള്‍ അവളെ ബലമായി പിടിച്ചടുപ്പിച്ച് ഉമ്മ വയ്ക്കാന്‍ ശ്രമിക്കുന്നു’: കുറിപ്പ്
ശ്യാംബിഹാരിയാണ് ഭാര്യ കുസുമാ ദേവിയെ ക്രൂരമായി മർദ്ദിച്ചത്. 22 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന ദൃശ്യത്തില്‍ യുവാവ് ഭാര്യയെ വലിച്ചിഴയ്ക്കുന്നതും വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നതും കാണാം. സംഭവത്തിൽ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുവരും ഒളിവിലാണ്. ജൂലൈ 14ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.
#WATCH उत्तर प्रदेश: आगरा में एक पति ने अपनी पत्नी को खंबे से बांधकर डंडे से पीटा। घटना का वीडियो वायरल हुआ। (20.07) pic.twitter.com/ND9CbIo9dP
— ANI_HindiNews (@AHindinews) July 20, 2022
Post Your Comments