കൊട്ടാരക്കര: നിയന്ത്രണം വിട്ട ലോറിയിടിച്ച് വൈദ്യുതി തൂണും കേബിളുകളും തകരുകയും വ്യാപാര സ്ഥാപനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. എം സി റോഡിൽ വാളകത്ത് ഇന്നലെ രാവിലെ ആറോടെയാണ് അപകടം നടന്നത്.
കോട്ടയത്ത് പാൽ എത്തിച്ച ശേഷം മടങ്ങുകയായിരുന്ന തമിഴ്നാട് ലോറിയാണ് അപകടത്തിൽ പെട്ടത്. കൊട്ടാരക്കര ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്കു പോയ ലോറി നിയന്ത്രണം വിട്ട് ആദ്യം വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു. വൈദ്യുതി ലൈനുകൾ വൻ ശബ്ദത്തോടെ പൊട്ടിവീണത് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. ഇതിനിടയിലാണ് റ്റി വി – നെറ്റ് കേബിളുകളും പൊട്ടിവീണത്. ഇരുപത്തയ്യായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി നടത്തിപ്പുകാരൻ പറയുന്നു.
നാലു വ്യാപാര സ്ഥാപനങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. ആദ്യ ഇടിയ്ക്കു ശേഷം വാഹനം നൂറു മീറ്ററോളം മുന്നോട്ടു പോയതായി ദൃക്സാക്ഷികൾ പറഞ്ഞു. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ലോറി ജീവനക്കാർക്ക് പരിക്കില്ല.
കൊട്ടാരക്കര പൊലീസ് കേസെടുത്തു.
Post Your Comments