കൊല്ലം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. വടക്കുതല അജ്മൽ ഉസ്താദ് (29) എന്നയാളാണ് അറസ്റ്റിലായത്. 2015 മുതൽ 2018 വരെയുള്ള കാലയളവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിലാണ് അജ്മൽ ഉസ്താദിനെ ചവറ പൊലീസ് പിടികൂടിയത്.
മദ്രസ അധ്യാപകനായ ഇയാൾ, കുട്ടി പ്രായപൂർത്തിയാകുന്നതിന് മുമ്പ് നിരന്തരമായി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. മുതിർന്നതിന് ശേഷവും കുട്ടിയുടെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ പ്രകടമായതിനെ തുടർന്ന് രക്ഷകർത്താക്കൾ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് ചവറ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.
ചവറ പോലീസ് ഇൻസ്‌പെക്ടർ കെ.ആർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ ഓമനക്കുട്ടൻ, എസ്‌സിപിഓമാരായ നൗഷാദ്, രഞ്ജിത്ത് സിപിഓമാരായ സുജിത്ത്, ശ്യാം ശങ്കർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
Post Your Comments