ചിറ്റൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. കൊഴിഞ്ഞാമ്പാറ നാട്ടുകൽ മുട്ടിമാംമ്പള്ളം സ്വദേശി കെ. അജിത്തിനെയാണ് (22) നാടുകടത്തിയത്.
തൃശൂര്‍ റേഞ്ച് ഡെപ്യൂട്ടി ഐ.ജി പുട്ട വിമലാദിത്യയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്കാണ് പാലക്കാട് ജില്ലയില്‍ പ്രവേശിക്കുന്നതിന് അജിത്തിന് വിലക്കേർപ്പെടുത്തിയത്. വിലക്ക് ലംഘിച്ചാല്‍ മൂന്നുവര്‍ഷം തടവാണ് ശിക്ഷ അനുഭവിക്കേണ്ടി വരും.
കൊലപാതകശ്രമങ്ങൾ, മാരകായുധങ്ങൾ ഉപയോഗിച്ച് കഠിന ദേഹോപദ്രവം ഏൽപിക്കുക, കുറ്റകരമായ ഭയപ്പെടുത്തൽ കുറ്റങ്ങൾക്കാണ് അജിത്തിനെതിരെ കാപ്പ ചുമത്തിയത്.
Post Your Comments