കാലിഫോര്‍ണിയ: ഹൈസ്പീഡ് റെയിലും ഹെലികോപ്റ്റര്‍ സര്‍വീസുകളുമൊക്കെ പഴങ്കഥകളാകുന്നു. നാലര മണിക്കൂര്‍ കാറില്‍ യാത്ര ചെയ്ത് എത്താനാകുന്ന സ്ഥലത്ത് വെറും മുപ്പത് മിനിറ്റുകൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ഫ്‌ളയിങ് ടാക്‌സികള്‍ എത്തുന്നു. കാലിഫോര്‍ണിയ ആസ്ഥാനമായ ജോബി ഏവിയേഷന്‍ ആണ് ഡ്രൈവര്‍ ഉള്‍പ്പടെ അഞ്ചുപേര്‍ക്ക് യാത്ര ചെയ്യാവുന്ന ഫ്‌ളയിങ് ടാക്‌സികള്‍ ബ്രിട്ടനിലെത്തിക്കുന്നത്. അമേരിക്കയില്‍ ഇതിന്റെ സുരക്ഷയെ കുറിച്ചും മറ്റുമുള്ള സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചാല്‍ അമേരിക്കയ്ക്ക് പുറമേ ബ്രിട്ടനിലും ഫ്‌ളയിങ് ടാക്‌സികള്‍ പ്രത്യക്ഷപ്പെടും.
Read Also: വേനൽക്കാലത്ത് ടയറുകളുടെ സുരക്ഷ ഉറപ്പാക്കൽ: ബോധവത്കരണ പരിപാടിയുമായി അബുദാബി പോലീസ്
ഒരു പുതിയ ഗതാഗത യുഗം ആരംഭിക്കുന്നു എന്നാണ് ജോബി ഏവിയേഷന്‍ സ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവുമായ ജോബെന്‍ ബെവിര്‍ട്ട് പറയുന്നത്. വ്യവസായികാടിസ്ഥാനത്തില്‍ ഫ്‌ളയിങ് ടാക്‌സികളുടെ നിര്‍മ്മാണം വിപുലമാക്കുന്നതിന് നിര്‍മ്മാണ ക്ഷമത ഇനിയും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. 10 വര്‍ഷത്തിനുള്ളില്‍ ലക്ഷക്കണക്കിന് ആളൂകള്‍ ഫ്‌ളയിങ് ടാക്‌സി ഉപയോഗിക്കുന്നവരായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഫാണ്‍ബറോവിലെ ഇന്റര്‍നാഷണല്‍ എയര്‍ഷോയില്‍ പങ്കെടുത്ത് ഇതിന്റെ മാതൃക അവതരിപ്പിച്ചുകൊണ്ടാണ് ജോബെന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
Post Your Comments