തുറവൂർ: മോട്ടോർ പ്രവർത്തിപ്പിക്കാനായി പ്ലഗിൽ വയർ കുത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വീട്ടമ്മ മരിച്ചു. എഴുപുന്ന തെക്ക് വല്ലേത്തോട് കണ്ടത്തിച്ചിറ ഉണ്ണികൃഷ്ണന്റെ (വട്ടാൻ ഉണ്ണി ) ഭാര്യ വിദ്യ (36) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 10 നായിരുന്നു അപകടം നടന്നത്. വീടിന്റെ കുളിമുറിക്കരികിൽ ഷോക്കേറ്റതിനെത്തുടർന്ന് മുറ്റത്തേക്ക് തെറിച്ചു വീണ് പിടഞ്ഞുകൊണ്ടിരുന്ന വിദ്യയെ ഇവരുടെ വീടിനു മുൻപിലൂടെ പോയ കാൽനടയാത്രക്കാരനായ വിക്രമനാണ് ആദ്യം കണ്ടത്. തുടർന്ന്, അയൽവാസികളും സമീപത്തെ ചെമ്മീൻ പീലിംഗ് ഷെഡിലെ തൊഴിലാളികളും ചേർന്ന് വിദ്യയെ ഉടൻ തുറവൂർ താലൂക്കാശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : രാഷ്ട്രപതി തെരഞ്ഞെടുപ്പ്: സിൻഹയെക്കാൾ ഇരട്ടിയിലേറെ വോട്ടിന്റെ ഭൂരിപക്ഷവുമായി ദ്രൗപദി മുർമു ലീഡ് ചെയ്യുന്നു
കുത്തിയതോട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് സർജന്റെ മേൽനോട്ടത്തിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം രാത്രി വീട്ടുവളപ്പിൽ സംസ്കരിച്ചു. മക്കൾ: അഭിനവ് കൃഷ്ണൻ, അക്ഷിത കൃഷ്ണൻ.
Post Your Comments