ചണ്ഡീഗഡ്: ക്ലാസുകളിൽ നേരിട്ടെത്തി പരിശീലനം നടത്താത്തവരെ എൻജിനീയർ എന്ന് വിളിക്കാനാവില്ലെന്ന് ഹൈക്കോടതി. പഞ്ചാബ്, ഹരിയാന കോടതികളാണ് ഈ വിധി പ്രസ്താവിച്ചത്. വിദൂരവിദ്യാഭ്യാസം വഴി സിവിൽ എൻജിനീയറിങ് ബിരുദം നേടിയ വ്യക്തിയെ എക്സിക്യൂട്ടീവ് എൻജിനീയറായി ഹരിയാന പോലീസ് ഹൗസിംഗ് കോർപ്പറേഷൻ നിയമിച്ചിരുന്നു. ഈ നിയമനത്തെ കോടതി ചോദ്യം ചെയ്യുകയായിരുന്നു.
ക്ലാസിൽ നേരിട്ടെത്തി പരിശീലനം നേടാത്തവരെ എൻജിനീയറായി കാണാൻ ബുദ്ധിമുട്ടുണ്ടെന്നും ഈ ഡിഗ്രിയ്ക്ക് പരിശീലനം വേണമെന്നും കോടതി വ്യക്തമാക്കി. രാജ്യത്തിന്റെ അടിസ്ഥാന നിർമാണ മേഖലയുടെ അനിവാര്യഘടകമാണ് എൻജിനീയർമാറെന്ന് കോടതി വ്യക്തമാക്കി. പരിശീലനത്തിലൂടെയാണ് വിദ്യാർത്ഥികൾ പഠിക്കുകയെന്നും കോടതി വിശദീകരിച്ചു.
വിദൂരവിദ്യാഭ്യാസം വഴി സിവിൽ എൻജിനീയർ കഴിഞ്ഞവരെ എൻജിനീയറായി പരിഗണിച്ചു തുടങ്ങിയാൽ, ഇതുപോലെ എംബിബിഎസ് വിജയിച്ചവർ രോഗികളെ പരിശോധിക്കുന്ന സ്ഥിതിയും ഉണ്ടാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
Post Your Comments