Latest NewsNewsInternational

തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്യുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന: അപകടകരമായ പ്രവണതയെന്ന് ഇന്ത്യ

തീവ്രവാദ സംഘടനകളില്‍ സജീവ അംഗങ്ങളായോ മനുഷ്യ കവചമായോ എല്ലാം കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു

ജനീവ: തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി കുട്ടികളെ റിക്രൂട്ട് ചെയ്യുന്നതില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. റിക്രൂട്ട് ചെയ്യപ്പെടുന്ന കുട്ടികളുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവ് ഉണ്ടെന്നാണ് യു.എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഇത് ‘അപകടകരവും ആശങ്കാജനകവുമായ പ്രവണത’ എന്നാണ് ഇന്ത്യ ഇതിനെ വിശേഷിപ്പിച്ചത്.

Read Also:‘നിങ്ങൾ അങ്ങനെ ചെയ്തിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോവുകയാണ്’: വിവാഹ വാർത്തയിൽ പ്രതികരിച്ച് നിത്യ മേനോൻ

യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലാണ് ഇന്ത്യ ആശങ്ക പങ്കുവച്ചത്. ഏറെ അപകടകരവും ആശങ്കാജനകവുമായ പ്രവണതയെന്നാണ് യുഎന്നിലെ ഇന്ത്യന്‍ അംബാസിഡറായ ആര്‍.രവീന്ദ്ര ഇതിനെ വിശേഷിപ്പിച്ചത്.

‘ തീവ്രവാദ സംഘടനകളിലേക്ക് കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നു എന്നത് ഏറെ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഇത്തരം ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. തീവ്രവാദ സംഘടനകളില്‍ സജീവ അംഗങ്ങളായോ മനുഷ്യ കവചമായോ എല്ലാം കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു. കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിന് എല്ലാ രാജ്യങ്ങളുടേയും കൂട്ടായ പ്രവര്‍ത്തനം അത്യാവശ്യമാണ്. യുഎന്നിലെ അംഗരാജ്യങ്ങള്‍ ഇതിന് മുന്‍കയ്യെടുക്കണം’ ആര്‍.രവീന്ദ്ര പറഞ്ഞു.

‘സാധാരണക്കാരെ ഭീഷണിപ്പെടുത്താനും മറ്റുമായി കുട്ടികളെ അവര്‍ ഉപയോഗിക്കുകയാണ്. ഇത് നാള്‍ക്കുനാള്‍ വര്‍ധിച്ച് വരുന്നു എന്നത് ഏറെ ആശങ്കയുണ്ടാക്കുന്നു. ലോകത്തില്‍ പലയിടത്തും യുദ്ധത്തിന്റെ പേരില്‍ കഷ്ടപ്പെടുന്നതും, അതിന്റെ ദുരിതങ്ങള്‍ക്ക് കൂടുതല്‍ ഇരയാകുന്നതും കുട്ടികളാണ്. അതിന്റെ പ്രത്യാഘാതം നിസാരമല്ല. നമ്മള്‍ ശക്തമായി ഇതിനെതിരെ
ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണം. യുഎന്നിന്റെ അത്തരം നീക്കങ്ങളെ ഇന്ത്യ പിന്തുണയ്ക്കും’, രവീന്ദ്ര വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button