ചാത്തന്നൂർ: ബസ് സ്റ്റോപ്പിൽ മോഷണം നടത്തിയ അന്യസംസ്ഥാന യുവതി അറസ്റ്റിൽ. തമിഴ്നാട് വള്ളിയൂർ സ്വദേശി മുരുകന്റെ ഭാര്യ ഗീത(35)യെ ആണ് പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
കല്ലുവാതുക്കൽ ജംഗ്ഷന് സമീപം കൊല്ലം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിൽ വച്ചാണ് സംഭവം. കല്ലുവാതുക്കൽ നടയ്ക്കൽ സ്വദേശിയായ അംബികയുടെ ബാഗിൽ പണവും മറ്റു രേഖകളും സൂക്ഷിച്ചിരുന്ന പഴ്സ് ആണ് മോഷണം പോയത്.
Read Also : ‘തിരഞ്ഞെടുപ്പുകൾ എന്നെ ഭയപ്പെടുത്തുന്നില്ല, ഏകീകൃത ഇന്ത്യ സൃഷ്ടിക്കും’: മാർഗരറ്റ് ആൽവ
സംശയം തോന്നിയ അംബിക മറ്റുള്ളവരുടെ സഹായത്തോടെ ഇവരെ തടഞ്ഞ് വയ്ക്കുകയും പൊലീസീനെ വിവരം അറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഗീതയെ ചോദ്യം ചെയ്ത് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഇൻസ്പെക്ടർ അൽജബാറിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ സുരേഷ്കുമാർ കെ, രാജേഷ് എസ്സി പിഒ ഡോൾമ, സിപിഒ സലാഹുദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments