ലണ്ടൻ: ലോകമെങ്ങും കോമൺവെൽത്ത് ഗെയിംസിന്റെ ആവേശം മുഴങ്ങുകയാണ്. മത്സരങ്ങളോടൊപ്പം തന്നെ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത് ഗെയിംസിന്റെ ഭാഗ്യചിഹ്നമായ പെറിയെന്ന കാളക്കുട്ടനാണ്.
രസകരമായ വസ്തുത എന്തെന്നാൽ, പെറി യ്‌ക്ക് ജീവൻ നൽകിയത് 10 വയസ്സുള്ള ഒരു പെൺകുട്ടിയാണ്. കോമൺവെൽത്ത് ഗെയിംസ് ഭാഗ്യചിഹ്നം വരച്ച് അയച്ചു കൊടുക്കാനായി 5 മുതൽ 15 വയസ്സു വരെയുള്ള കുട്ടികൾക്കായി ഒക്കെ ഭരണകൂടം ഒരു മത്സരം നടത്തിയിരുന്നു. അതിൽ വിജയിച്ചത് എമ്മ ലൂ എന്നൊരു പത്തുവയസ്സുകാരി പെൺകുട്ടിയാണ്. മത്സരത്തിലെ വിജയിയായി തിരഞ്ഞെടുത്ത വിവരമറിയിക്കാൻ പെറിയുടെ വേഷം ധരിച്ച ഒരാളോടൊപ്പമാണ് കോമൺവെൽത്ത് അധികൃതർ എമ്മയെ കാണാൻ അവളുടെ വീട്ടിലെത്തിയത്.
Also read: സിങ്ജിയാങ്ങ് മനുഷ്യാവകാശ ലംഘനങ്ങൾ: യുഎൻ റിപ്പോർട്ട് പുറത്തു വരാതിരിക്കാൻ ചരടുവലിച്ച് ചൈന
ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ, ജൂലൈ 28 നാണ് കോമൺവെൽത്ത് ഗെയിംസ് ആരംഭിക്കുക.
ഒരുകാലത്ത് ബ്രിട്ടന്റെ കോളനികളായിരുന്ന രാഷ്ട്രങ്ങളാണ് കോമൺവെൽത്ത് രാഷ്ട്രങ്ങൾ എന്നറിയപ്പെടുന്നത്. ഇവരെല്ലാം സംയുക്തമായി പങ്കെടുക്കുന്ന കായികമേളയാണ് കോമൺവെൽത്ത് ഗെയിംസ്. ഈ വർഷം നടക്കുന്ന കോമൺവെൽത്ത് ഗെയിംസിന്റെ 1.2 മില്യൺ ടിക്കറ്റുകൾ ഇതുവരെ വിറ്റ് പോയിട്ടുണ്ട്. ബ്രിട്ടനിൽ നടക്കുന്ന ഏറ്റവും വലിയ കായിക മേളയാണ് കോമൺവെൽത്ത് ഗെയിംസ്.
Post Your Comments