KeralaLatest NewsNews

മാസങ്ങളായി ബത്തേരിയിലെ നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്ന കടുവ കൂട്ടിലായി

 

 

സുല്‍ത്താന്‍ ബത്തേരി: മാസങ്ങളായി സുല്‍ത്താന്‍ ബത്തേരിയിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്ന കടുവ വനം വകുപ്പിന്റെ കൂട്ടിലായി. ഇന്ന് പന്ത്രണ്ട് മണിയോടെ ഏദന്‍വാലി എസ്റ്റേറ്റില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. 14 വയസ് പ്രായമുള്ള പെണ്‍കടുവയാണ് കൂട്ടിലായതെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.

കടുവയ്ക്ക് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ബത്തേരിയിലെ കടുവാ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു. കടുവയെ പിടികൂടിയതിന് പിന്നാലെ വനംവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കടുവയുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതേതുടര്‍ന്ന്, ദിവസങ്ങള്‍ക്ക് മുന്‍പ് വനംവകുപ്പ് കൂടുകള്‍ സ്ഥാപിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തു.

നിരവധി പേര്‍ തൊഴിലെടുക്കുന്ന വാകേരി ഏദന്‍വാലി എസ്‌റ്റേറ്റിലെ വളര്‍ത്തുനായയെ കഴിഞ്ഞ ദിവസം കടുവ കൊന്നിരുന്നു. ഇതോടെ, എസ്‌റ്റേറ്റിലെ തൊഴിലാളികലും നാട്ടുകാരും ഭീതിയിലായിരുന്നു. നായയെ ആക്രമിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇതേ എസ്‌റ്റേറ്റില്‍ ഒരു മാനിനെ കൊല്ലുകയും ചെയ്തു. വാകേരി, കക്കടം, പഴുപ്പത്തൂര്‍, മന്ദംകൊല്ലി, ചൂരിമല പ്രദേശങ്ങളിലെല്ലാം ഇടവിട്ട ദിവസങ്ങളില്‍ കടുവ എത്തിയിരുന്നു. നിരവധി വളര്‍ത്തുമൃഗങ്ങളെ തിന്നുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button