COVID 19corona positive storiesLatest NewsUAENewsInternationalGulf

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,378 കേസുകൾ

യുഎഇയിലെ കോവിഡ് കണക്കുകൾ അറിയാം

അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,378 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,275 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള രണ്ട് മരണങ്ങളാണ് ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Read Also: ട്രാക്ക് മുറിച്ച് കടക്കാൻ ശ്രമം: പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽ നിന്ന് യുവതി രക്ഷപ്പെടുന്ന വീഡിയോ വൈറലാകുന്നു

9,76,180 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 9,56,351 പേർ രോഗമുക്തി നേടി. 2,327 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. ഇന്ന് 232,739 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണനിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം, രാജ്യത്തെ ജനസംഖ്യയുടെ 100 ശതമാനം പേർക്കും കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു.

Read Also: തിരുവനന്തപുരം, ലക്‌നൗ തുടങ്ങിയ നഗരങ്ങളിൽ നിന്ന് മസ്‌കത്തിലേക്ക് വിമാന സർവ്വീസുകൾ ആരംഭിച്ച് ഇൻഡിഗോ

shortlink

Related Articles

Post Your Comments

Related Articles


Back to top button