ഡൽഹി: ട്രാക്ക് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽ നിന്ന് യുവതി രക്ഷപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഐ.എ.എസ് ഓഫീസർ അവനീഷ് ശരൺ ആണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. ‘ജീവിതം നിങ്ങളുടേതാണ്. തീരുമാനം നിങ്ങളുടേതാണ്’ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്.
റെയിൽവേ ട്രാക്കിൽ നിർത്തിയിട്ട ട്രെയിനിൽ നിന്ന് ലഗേജുമായി ആളുകൾ ഇറങ്ങുന്നത് വീഡിയോയിൽ കാണാം. ട്രെയിനിൽ നിന്നിറങ്ങിയ ആളുകൾ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ സമീപത്തെ ട്രാക്കിലൂടെ വളരെ വേഗത്തിൽ മറ്റൊരു ട്രെയിൻ എത്തുകയായിരുന്നു. എന്നാൽ, യാത്രക്കാർ ലഗേജുകൾ ട്രാക്കിന്റെ മറുവശത്തേക്ക് എറിയുകയും ട്രാക്ക് മുറിച്ച് വേഗത്തിൽ മറുവശത്തേക്ക് ചാടുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമാണ്.
ഇന്ത്യയിലെ ആദ്യ പാസഞ്ചര്‍ ഡ്രോണ്‍ പ്രധാനമന്ത്രി അനാവരണം ചെയ്തു: വീഡിയോ
ഇതിനിടെ ഒരു യുവതിയുടെ സമീപത്ത് ട്രെയിൻ എത്തുന്നതും യുവതി ട്രാക്ക് മുറിച്ച് മറുവശത്തേക്ക് ചാടുന്നതും കാണാം. ഭാഗ്യവശാൽ യുവതി ട്രെയിനിന് മുന്നിൽ നിന്ന് രക്ഷപ്പെട്ടു. സുരക്ഷിതമല്ലാത്തതിനാൽ ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്ന് പോസ്റ്റ് പങ്കുവെച്ചുകൊണ്ട് അവനീഷ് ശരൺ കുറിച്ചു. നിരവധിപ്പേരാണ് ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞത്.
ज़िंदगी आपकी है. फ़ैसला आपका है. pic.twitter.com/eMrl65FiCj
— Awanish Sharan (@AwanishSharan) July 19, 2022
Post Your Comments