കോട്ടയം: കോട്ടയത്ത് സബ് രജിസ്ട്രാർ ഓഫീസിന് സമീപത്തെ ഓടയിൽ നിന്ന് മൃതദേഹം കണ്ടെത്തി. പ്രദേശവാസിയായ ഗണേഷ് എന്നയാളുടെ മൃതദേഹമാണ് ഓടയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം. കലുങ്കിൽ ഇരിക്കുന്നതിനിടെ ഗണേഷ് പിന്നിലേയ്ക്കു മറിഞ്ഞു വീണ് മരണം സംഭവിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Read Also : ‘നീറ്റ് പരീക്ഷയ്ക്കെത്തിയവരുടെ ഉള്‍വസ്ത്രം അഴിപ്പിച്ചത് ഏജന്‍സി ജീവനക്കാരുടെ നിര്‍ദ്ദേശ പ്രകാരം’
പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Post Your Comments