ന്യൂഡല്‍ഹി: നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ തിടുക്കപ്പെട്ട് ഒരു നടപടിയും എടുക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഓഗസ്റ്റ് 10 വരെ നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യരുത് എന്ന് സുപ്രീം കോടതി വ്യക്തമാക്കി. നൂപുര്‍ ശര്‍മ്മയുടെ ജീവന് ഭീഷണിയുണ്ടെന്ന അഭിഭാഷകന്റെ വാദം സുപ്രീം കോടതി ശ്രദ്ധയോടെ പരിഗണിച്ചു. നൂപുര്‍ ശര്‍മ്മയെ വധിക്കണമെന്ന് ആവശ്യപ്പെട്ട സല്‍മാന്‍ ചിസ്തിയുടെ വിവാദ പ്രസ്താവനയും കോടതി വിശദമായി പരിശോധിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നും നൂപുര്‍ ശര്‍മ്മയ്ക്ക് ലഭിച്ച മറ്റൊരു വധഭീഷണിയും കോടതി പരിശോധിച്ചു.
Read Also: ശബരിനാഥൻ നിരപരാധി, വിമാനത്തിലെ അക്രമത്തിൽ ഇ.പി. ജയരാജനെ പ്രതിയാക്കും: കെ. സുധാകരൻ
അറസ്റ്റ് തടയണമെന്നും തനിക്കെതിരെ ചുമത്തപ്പെട്ട ഒന്‍പത് കേസുകള്‍ ഒരുമിച്ച് പരിഗണിക്കണം എന്നും ആവശ്യപ്പെട്ടുള്ള നൂപുര്‍ ശര്‍മ്മയുടെ അപേക്ഷ പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. കേസുകള്‍ ഒരുമിച്ച് പരിഗണിക്കുന്ന കാര്യം സുപ്രീം കോടതി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ ശ്രദ്ധയില്‍ പെടുത്തി.
അതേസമയം, നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ കേസെടുത്ത സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.
ചാനല്‍ ചര്‍ച്ചയ്ക്കിടെ മുഹമ്മദ് നബിയെ നിന്ദിച്ചുവെന്നാരോപിച്ചാണ് മതമൗലികവാദികള്‍ നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ പ്രതിഷേധം ആരംഭിച്ചത്.
Post Your Comments