എടത്വ: സ്കൂളിലേക്ക് സൈക്കിളില്‍ പോയ വിദ്യാര്‍ത്ഥിനിക്ക് തെരുവ് നായയുടെ കടിയേറ്റു. പുതുക്കരി മഠത്തില്‍ പടിഞ്ഞാറേതില്‍ ആര്യക്കാണ് (14) തെരുവ് നായുടെ കടിയേറ്റത്. എടത്വ സെന്റ് മേരീസ് ഹൈസ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആര്യ.
Read Also : നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ അഴിമതി: മുംബൈ മുന്‍ പോലീസ് കമ്മീഷണര്‍ സഞ്ജയ് പാണ്ഡെ അറസ്റ്റിൽ
രാവിലെ ഒന്‍പത് മണിയോടെ സ്കൂളിലേക്ക് വരുന്നതിനിടയില്‍ എടത്വ കളങ്ങര അമ്പ്രയില് ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം. പിറകില്‍ നിന്നും ഓടിവന്ന നായ ആര്യയുടെ പാന്റില്‍ കടിച്ച് വലിക്കുകയും വീഴുന്നതിനിടയില്‍ കാലില്‍ കടിക്കുകയായിരുന്നു.
തുടർന്ന്, എടത്വ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ച് വിദ്യാർത്ഥിനിയ്ക്ക് കുത്തിവയ്പ് എടുത്തു. എന്നാല്‍, കടിച്ച നായയെ കണ്ടെത്താന്‍ സാധിക്കാഞ്ഞതിനാല്‍ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് അയയ്ക്കുകയും അവിടെ നിന്ന് ഇമ്യുനോ ഗ്ലോബുലില്‍ കുത്തിവെയ്പ്പ് കൂടി എടുക്കുകയും ചെയ്തു.
Post Your Comments