KeralaLatest NewsNews

മുഖ്യമന്ത്രിയുടെ നിലപാടിന് നന്ദി: വഖഫ് ബോര്‍ഡ് നിയമന തീരുമാനത്തില്‍ സമസ്ത

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട നടപടി പിന്‍വലിക്കുമെന്ന് ഇന്ന് ചേർന്ന നിയമസഭയിലാണ് മുഖ്യമന്ത്രി അറിയിച്ചത്.

കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്‌.സിക്ക് വിട്ട നടപടി പിന്‍വലിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവനയിൽ പ്രതികരിച്ച് സമസ്ത. മുഖ്യമന്ത്രിയുടെ നിലപാടിന് നന്ദിയുണ്ടെന്നും സർക്കാർ പിന്നോട്ട് പോയതല്ലെന്നും മതനേതാക്കൾക്ക് നൽകിയ ഉറപ്പ് പാലിച്ചെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറ‍ഞ്ഞു. മതങ്ങളുമായി ബന്ധപ്പെട്ട നിയമനിർമാണം നടത്തുമ്പോൾ സമസ്ത അടക്കമുള്ള സംഘടനകളുമായി കൂടിയാലോചിക്കുന്നത് നല്ലതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘വിശ്വാസികൾക്ക് പ്രയാസമുണ്ടാക്കുന്ന തീരുമാനവുമായി മുന്നോട്ട് പോവില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. മറ്റുള്ള മത സംഘടനകളോട് സമരത്തിന് പോകരുതെന്ന് സമസ്ത പറഞ്ഞിരുന്നു. സമരം ചെയ്യലാണ് പ്രതിപക്ഷത്തിൻ്റെ പണി. പക്ഷെ അങ്ങനെ വേണോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്’- ജിഫ്രി മുത്തുക്കോയ തങ്ങൾ പറ‍ഞ്ഞു.

Read Also: കോമൺവെൽത്ത് ഗെയിംസ് 2022: ഇന്ത്യൻ താരങ്ങളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്‌.സിക്ക് വിട്ട നടപടി പിന്‍വലിക്കുമെന്ന് ഇന്ന് ചേർന്ന നിയമസഭയിലാണ് മുഖ്യമന്ത്രി അറിയിച്ചത്. നിയമനം പിഎസ്‌സിക്ക് വിട്ട നിയമനിര്‍ണത്തിൽ ഭേദഗതിക്ക് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം സംഘടനകളുടെ യോഗത്തിലെ വികാരം സര്‍ക്കാര്‍ മാനിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button