Latest NewsKeralaNews

ഇനി കോടതിയെ ബഹിഷ്‌കരിക്കുമോ?’ ഇ.പി ജയരാജനെ ട്രോളി ശബരീനാഥന്‍

വിമാനത്തിലെ പ്രതിഷേധത്തില്‍ ഇന്‍ഡിഗോ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ ജയരാജന്‍ ഇന്‍ഡിഗോയെ ബഹിഷ്‌കരിച്ചിരുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിവീഴ്ത്തിയെന്ന പരാതി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന് തിരിച്ചടിയാകുന്നു. സംഭവത്തില്‍, ഇ.പി ജയരാജന് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടതിനു പിന്നാലെ ‘ട്രോളു’മായി മുന്‍ കോണ്‍ഗ്രസ് എംഎല്‍എ കെ.എസ് ശബരീനാഥന്‍. ഇ.പി ജയരാജന്റെ ചിത്രം പങ്കുവച്ച്, ‘ഇനി കോടതിയെ ബഹിഷ്‌കരിക്കുമോ?’ എന്ന ചോദ്യമാണ് ശബരീനാഥന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. വിമാനത്തിലെ പ്രതിഷേധത്തില്‍ ഇന്‍ഡിഗോ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ ജയരാജന്‍ ഇന്‍ഡിഗോയെ ബഹിഷ്‌കരിച്ചിരുന്നു.

Read Also; കേരള ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷം 40950 കോടി വായ്പ വിതരണം ചെയ്തു: വി.എൻ വാസവൻ

വിമാനത്തിലെ പ്രതിഷേധക്കേസിലെ പ്രതികളുടെ ഹര്‍ജിയെ തുടര്‍ന്ന് ഇ.പി ജയരാജനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button