Latest NewsIndia

നാലാം റൗണ്ടും വിജയിച്ചു: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തോടടുത്ത് ഇന്ത്യൻ വംശജനായ ഋഷി സുനക്

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ആവാനുള്ള മത്സരത്തിൽ നാലാം റൗണ്ടും വിജയിച്ച് കൺസർവേറ്റീവ് പാർട്ടിയുടെ ഋഷി സുനക്. തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ, ഋഷി സുനക് 118 വോട്ട് നേടിയാണ് വിജയിച്ചത്.

മൂന്നാം ഘട്ടത്തിൽ 115 വോട്ട് അദ്ദേഹം നേടിയിരുന്നു. മുൻ മന്ത്രിസഭയിൽ ധനകാര്യമന്ത്രി സ്ഥാനം അലങ്കരിച്ചിരുന്ന ആളാണ് ഋഷി സുനക്. എന്നാൽ, അദ്ദേഹം ഒരു ഇന്ത്യൻ വംശജനാണ് എന്നതാണ് ഇന്ത്യക്കാരെ ആഹ്ലാദഭരിതരാക്കുന്ന ഘടകം. പ്രധാനമന്ത്രിയാവാണമെങ്കിൽ ഇനിയും രണ്ട് ഘട്ടം കൂടിയുണ്ട്. വിജയിച്ചാൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി പദവിയിലെത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനായിരിക്കും ഋഷി സുനക്.

Also read: ശത്രുക്കളെ നശിപ്പിക്കുന്ന കാലഭൈരവ അഷ്ടകം

മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവെച്ചതിനെ തുടർന്നാണ് ബ്രിട്ടനിൽ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്. മന്ത്രിസഭയിലെ അൻപതോളം അംഗങ്ങൾ തുടരെത്തുടരെ പദവി ഒഴിഞ്ഞതോടെയാണ് ബോറിസ് ജോൺസന് താഴെയിറങ്ങേണ്ടി വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button