KeralaLatest NewsNews

പണി തുടങ്ങി: ഇൻഡിഗോയുടെ ഒരു ബസിന് കൂടി പിഴ – ഇ.പിയുടെ ശാപമോ പ്രതികാര നടപടിയോ?

മലപ്പുറം: ഇൻഡിഗോ വിമാനക്കമ്പനിയുടെ ഒരു ബസ് കൂടി നികുതി കുടിശ്ശിക വരുത്തിയതായി കണ്ടെത്തി. കരിപ്പൂർ വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന ബസിന് പിഴ ഈടാക്കി. ഇൻഡിഗോ കമ്പനിക്ക് നോട്ടീസ് അയച്ചതായി മലപ്പുറം ആർ.ടി.ഒ വ്യക്തമാക്കി. പിഴ സഹിതം അടയ്‌ക്കേണ്ടത് 37,000 രൂപയാണ്. ഇന്നലെ ഇൻഡിഗോയുടെ ഒരു ബസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

ഫറോക്ക് ചുങ്കത്തെ വർക് ഷോപ്പിൽ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന ബസാണ് ഇന്നലെ പിടിച്ചെടുത്തത്. കരിപ്പൂർ വിമാനത്താവളത്തിനുളളില്‍ സര്‍വീസ് നടത്തുന്ന ബസാണ്‌ ഇത്. ആറ് മാസത്തെ നികുതി കുടിശ്ശിക ആണ് അടയ്ക്കാനുള്ളത്. പിഴയും പലിശയും ഉൾപ്പെടെ നാൽപ്പതിനായിരത്തോളം രൂപയാണ് അടയ്ക്കാനുള്ളത്. കുടിശ്ശികയും പിഴയും അടച്ചാൽ മാത്രമെ ബസ് വിട്ടുനൽകുകയുള്ളുവെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഫറൂഖ് ജോയിന്റ് ആർ.ടി.ഒ ഉൾപ്പെട്ട സംഘമാണ് ബസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

അതേസമയം, പ്രതികാര നടപടിയാണ് ഇതെന്നാണ് വിമർശനം. ഇ.പി ജയരാജന് മൂന്നാഴ്ച യാത്രാ വിലക്ക് ഏർപ്പെടുത്തിയതോടെ ഇൻഡിഗോ വിമാനക്കമ്പനി വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചവരെ മർദ്ദിച്ചതിന്റെ ഭാഗമായിട്ടായിരുന്നു ഇ.പി ജയരാജന് മൂന്ന് ആഴ്ചത്തേയ്ക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഇനി ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യാനില്ലെന്നും മാന്യമായ കമ്പനികൾ വേറെയും ഉണ്ടെന്നായിരുന്നു വിമാനക്കമ്പനിയുടെ നടപടിക്കെതിരെ ഇ.പി ജയരാജന്റെ പ്രതികരണം.

താൻ ആരാണെന്ന് ഇൻഡിഗോയ്ക്ക് അറിയില്ലെന്നും ഇ.പി പറഞ്ഞിരുന്നു. ഇ.പിയുടെ വാക്കുകളിൽ ഒരു ഭീഷണി സ്വരം ഉണ്ടായിരുന്നോ എന്നാണ് ഇപ്പോൾ രാഷ്ട്രീയ നേതാക്കൾ സംശയം ഉയർത്തുന്നത്. ഇൻഡിഗോ ചെക്ക് വെച്ചാൽ മറുചെക്ക് വെക്കാൻ ഇ.പിക്ക് അറിയാം എന്ന് സൈബർ സഖാക്കൾ വാദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button