കൊല്ലം: നീറ്റ് പരീക്ഷയ്‌ക്കെത്തിയവരുടെ ഉള്‍വസ്ത്രം അഴിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി അറസ്റ്റിലായവര്‍. ഏജന്‍സിയിലെ ജീവനക്കാരുടെ നിര്‍ദ്ദേശപ്രകാരമാണ് പരീക്ഷയ്‌ക്കെത്തിയവരുടെ ഉള്‍വസ്ത്രം അഴിപ്പിച്ചതെന്ന് അറസ്റ്റിലായവര്‍ പറഞ്ഞു.
ലോഹഭാഗങ്ങള്‍ ഉള്ളതിനാല്‍ ഉള്‍വസ്ത്രം അഴിച്ചുമാറ്റണമെന്ന് നിര്‍ദ്ദേശിച്ചുവെന്നും കുട്ടികള്‍ക്ക് വസ്ത്രം മാറാന്‍ മുറി തുറന്നു കൊടുക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും ഇവർ പറഞ്ഞു.
ഊട്ടിയില്‍ ഭൂമി കച്ചവടത്തിന് പോയ ബിസിനസ്സ് സുഹൃത്തുക്കളുടേത് കൊലപാതകം: കൊല്ലപ്പെട്ടവര്‍ മലയാളികള്‍
അതേസമയം, കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥിനിയുടെ ഉള്‍വസ്ത്രം അഴിപ്പിച്ച കേസില്‍ അറസ്റ്റിലായ അഞ്ചു പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം കടയ്ക്കല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥികളുടെ ഉള്‍വസ്ത്രം അഴിപ്പിച്ചെന്ന പരാതിയില്‍ കേന്ദ്രസർക്കാർ അന്വേഷണ സമിതി രൂപീകരിച്ചു. ദേശീയ ടെസ്റ്റിങ് ഏജൻസിയാണ് അന്വേഷണ സമിതി രൂപീകരിച്ചത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
Post Your Comments