Latest NewsArticleKeralaNewsWriters' Corner

മെറ്റല്‍ ഹുക്കുള്ള ബ്രാ ധരിച്ച്‌ പെണ്‍കുട്ടികള്‍ എന്തിനു പരീക്ഷക്ക് പോയി? ജിജി നിക്സന്റെ കുറിപ്പ്

ആ പെണ്‍കുട്ടി മെറ്റല്‍ ഡിക്ടറ്ററിലൂടെ കടന്നപ്പോള്‍ മെറ്റല്‍ ഡിക്ടറ്റര്‍ ബീപ്പ് നല്‍കി

നീറ്റ് പരീക്ഷ എഴുതാന്‍ വന്ന പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റും ആന്റി ടെററിസം സൈബര്‍ വിങ്ങ് മേധാവിയുമായ ജിജി നിക്സണ്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.

മെറ്റല്‍ ഹുക്കുള്ള വസ്ത്രങ്ങള്‍ ധരിക്കരുത് എന്ന് പ്രത്യേക നിര്‍ദ്ദേശം ഉണ്ടായിട്ടും പെണ്‍കുട്ടികള്‍ മെറ്റല്‍ ഹുക്കുള്ള ബ്രാ ധരിച്ച്‌ എന്തിനു പരീക്ഷക്ക് പോയിയെന്നു ജിജി ചോദിക്കുന്നു. ചിപ്പുകളും ബട്ടണുകളുടെ വലിപ്പത്തില്‍ ഉള്ള ബ്ളൂടൂത്ത് ഡിവൈസുകളും ഉപയോഗിച്ച്‌ പരീക്ഷയില്‍ കോപ്പിയടിക്കാനും അട്ടിമറിക്കാനുമുള്ള സാധ്യത ഒഴിവാക്കാനാണ്‌ മെറ്റല്‍ വസ്തുക്കള്‍ പരീക്ഷാര്‍ഥികള്‍ ഉപയോഗിക്കരുതെന്ന് നിയമം കൊണ്ടുവന്നത്. എന്നിട്ട്, ഈ പരീക്ഷയും സംഭവവുമായും ഒരു ബന്ധവും ഇല്ലാത്ത, ഒരു സേവനമായി കെട്ടിടം വിട്ടു നല്കിയ കൊല്ലം ആയൂരിലെ മാര്‍ത്തോമ കോളേജ് അടിച്ച്‌ തകര്‍ത്തു.

read also: സ്‌കൂൾ ബസിൽ സുരക്ഷാ ഉപകരണങ്ങളുടെ മികവ് വിലയിരുത്തും: പരിശോധന ശക്തമാക്കുമെന്ന് അധികൃതർ

മെറ്റല്‍ ബട്ടണും, സിബ്ബും ഉള്ള പാന്‍സും ഷര്‍ട്ടും ധരിച്ച്‌ ഒരു ആണ്‍കുട്ടി പോലും നീറ്റ് പരീക്ഷക്ക് എത്തിയില്ല. ആണുകുട്ടികള്‍ പ്ളാസ്റ്റിക് സിബുള്ള പാന്‍സും അല്ലെങ്കില്‍ മുണ്ടും ഉടുത്ത് വന്ന പരീക്ഷ എഴുതി.മെറ്റല്‍ ഉഴിവാക്കി പ്ളാസ്റ്റിക് ഹുക്കുകള്‍ ഉള്ള ബ്രാ വസ്ത്രങ്ങള്‍ എന്തുകൊണ്ട് പെണ്‍കുട്ടികള്‍ ഉപയോഗിച്ചില്ലെന്നു സോഷ്യൽ മീഡിയ കുറിപ്പിൽ ജിജി ചോദിക്കുന്നു.

ജിജി നിക്സന്റെ കുറിപ്പ് പൂര്‍ണ്ണ രൂപം

NEET പരീക്ഷയെഴുതാന്‍ മെറ്റല്‍ ഹൂക്സുള്ള വസ്ത്രം ധരിച്ചെത്തിയതു് തെറ്റല്ലേ ABVP /KSU/SFI/AISF നേതാക്കളേ ? വിവാദ വിഷയവും ആയി യാതൊരു് ബന്ധവും ഇല്ലാത്തെ ആ കോളേജു് എന്തിനാണു ABVP നേതാവേ താങ്കള്‍ അടിച്ചുതകര്‍ത്തത് ? NEET പരീക്ഷക്ക് നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമായി പറഞ്ഞിട്ടുള്ളതല്ലേ , വിവാദങ്ങള്‍ക്ക് കാരണമായ മെറ്റല്‍ ഹൂക്സ് വസ്ത്രങ്ങള്‍ ഉപയോഗിക്കരുതു് എന്നു്. പിന്നെ എന്തിനാണു് ചിലര്‍ മാത്രം പരീക്ഷാനിയമങ്ങള്‍ മനഃപൂര്‍വ്വമായി ലംഘിക്കുന്നത് ? എന്തുകൊണ്ട് മെറ്റല്‍ ഡിറ്റക്ടറിലൂടെ കടന്ന ഒരു ആണ്‍കുട്ടിയ്ക്കും അവിടെ ഒരു തടസ്സവും നേരിട്ടില്ല ? ആണ്‍കുട്ടികളുടെ ജീന്‍സിന്റെ ബട്ടണ്‍ , സിബ് ഇവ മെറ്റല്‍ ആണെല്ലോ . എന്നാല്‍ ആണ്‍കുട്ടികള്‍ പരീക്ഷാ നിര്‍ദ്ദേശം പാലിച്ചുകൊണ്ട് മെറ്റല്‍ ഹൂക്സ് ഒഴിവാക്കിയ പാന്റുകളോ അല്ലെങ്കില്‍ മുണ്ടോ ഉടുത്തുകൊണ്ടു പരീക്ഷയ്ക്ക് വന്നതുകോണ്ടു അവര്‍ ഒരു പ്രശ്നവും ഇല്ലാതെ പരീക്ഷ എഴുതി സുഖമായി മടങ്ങിയത് അപ്പോള്‍ നീറ്റ് പരീക്ഷാ നിയമങ്ങള്‍ അറിയാത്തവരാണോ ഈ പെണ്‍കുട്ടികള്‍ ? മെറ്റല്‍ ഹുക്കുകള്‍ക്ക് പകരമുള്ള പ്ലാസ്റ്റിക് ഹുക്കുകള്‍ ഉള്ള ബ്രാ ഈ പെണ്‍കുട്ടികള്‍ ധരിച്ചില്ല ?

ആ പെണ്‍കുട്ടി മെറ്റല്‍ ഡിക്ടറ്ററിലൂടെ കടന്നപ്പോള്‍ മെറ്റല്‍ ഡിക്ടറ്റര്‍ ബീപ്പ് നല്‍കി . പെണ്‍കുട്ടി പറഞ്ഞത് പ്രകാരം ബ്രായുടെ ഹുക്ക് ആണെന്ന് വിശ്വസിച്ചു ആ കുട്ടിയെ കടത്തിവിട്ടെന്നു് തന്നെ കരുതുക. തുടര്‍ന്നു് ബ്ലൂടൂത്ത് ഹെഡ്സെറ്റുള്ള ഒരു് സംവിധാനം ഉപയോഗിച്ച്‌ അവര്‍ പരീക്ഷ എഴുതിയെന്നും കരുതുക. പിടിക്കപ്പെട്ടില്ലെങ്കില്‍ കുത്തിയിരുന്ന് കഷ്ടപ്പെട്ട് പഠിച്ച കുട്ടികളുടെ അവസരമല്ലേ നഷ്ടമാകുന്നത്? എന്നാല്‍ പിടിക്കപ്പെട്ടാല്ലോ, ആ കുട്ടിയും, ചില ഉദ്യോഗസ്ഥരും ജയിലില്‍ പോവും. ഇതു് ശരിയല്ലേയെന്നു് ചിന്തിച്ചിട്ടു് നിഷപക്ഷമായി മറുപടി തരിക. അപ്പോള്‍ ശരീരത്തില്‍ മെറ്റല്‍ വസ്തു ഉണ്ടെന്ന് മെറ്റല്‍ ഡിറ്റക്ടര്‍ കണ്ടെത്തിയതോടെ ആ പെണ്‍കുട്ടിയുടെ മുന്നില്‍ രണ്ടു വഴികള്‍ മാത്രമാണ് ഉള്ളത്. ഒന്നുകില്‍ മെറ്റല്‍ ഹുക്കുള്ള വസ്തു പുറത്തു ഉപേക്ഷിച്ച ശേഷം പരീക്ഷ ഹാളില്‍ കടക്കുക. അല്ലെങ്കില്‍ പരീക്ഷ വേണ്ടെന്നുവച്ച്‌ വീട്ടിലേക്ക് മടങ്ങുക. എന്നാല്‍ ആ കുട്ടി ആദ്യത്തേത് തിരഞ്ഞെടുത്തു. അപ്പോള്‍ മെറ്റല്‍ ഉള്ള വസ്ത്രം ഒഴിവാക്കണം എന്നു് പറഞ്ഞ ആ ഉദ്യോഗസ്ഥര്‍ എന്തു് കുറ്റം ആണു് ചെയ്തതു ?

ഈ NEET പരീക്ഷ നടത്തുന്നത് പരീക്ഷാ സെന്റര്‍ ആയിട്ടുള്ള കോളേജിലെ അധ്യാപകരോ സ്റ്റാഫുകളോ അല്ല മറിച്ചു് ഇത് നടത്തുന്നത് NTA ( National Testing Agency ) ആണ്. ഈ പരീക്ഷാ സെന്ററില്‍ പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളെ വനിതകളായ ഉദ്യോഗസ്ഥര്‍ ആണ് പരിശോധിച്ചതും .അവര്‍ പരിശോധന നടത്തിയപ്പോള്‍ മെറ്റല്‍ ഹൂക് ഉള്ള ബ്രാ ധരിച്ചവരെ അതു ഒഴിവാക്കി ശേഷം പരീക്ഷ ഹാളില്‍ കയറ്റി. അപ്പോള്‍ നിയമം നടപ്പില്‍ ആക്കിയതാണോ ഇവിടെ തെറ്റ് ? അങ്ങിനെയെങ്കില്‍ പരീക്ഷാാ ഡ്രെസ്കോഡു് പ്രോട്ടോകോള്‍ പാലിക്കാതെ പരീക്ഷാഹാളില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചതു തെറ്റല്ലേ ?

ഇനി കോളേജു തല്ലിതകര്‍ത്ത വിദ്യാര്‍ത്ഥി സംഘടനകളോടു ഒരു ചോദ്യം ? പ്രസ്തുത സംഭവവും ആയി ഒരു ബന്ധവും ഇല്ലാത്ത, പരീക്ഷ നടത്തുന്നതിനായി തങ്ങളുടെ കോളേജ് വിട്ടു നല്‍കിയ കോളേജ് അധികൃതര്‍ ഇവിടെ എന്ത് തെറ്റാണു് ചെയ്തത് ? എന്തിനുവേണ്ടിയാണ് AVBP നേതാവേ താങ്കള്‍ ആ കോളേജ് അടിച്ചു തകര്‍ത്തത് ?ഏതായാലും തങ്ങള്‍ക്ക് ലഭിച്ച നിര്‍ദ്ദേശം കര്‍ശനമായി പാലിച്ച്‌ ഡ്യൂട്ടി ചെയ്ത സുരക്ഷാ ഉദ്യോഗസ്ഥരായ അഞ്ചു സ്ത്രീകള്‍ ജാമ്യം ഇല്ലാതെ ജയിലില്‍ ആയി. എന്തൊരു് അനീതിയും, ആക്രമണവും, അരാജകത്വവും ആണു് ഇപ്പോള്‍ കേരളത്തിലാകെ നടമാകുന്നതു്.

shortlink

Related Articles

Post Your Comments

Related Articles


Back to top button