ഷാർജ: സ്‌കൂൾ ബസുകളിലെ സുരക്ഷാ ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താൻ പരിശോധന നടത്തുമെന്ന് ഷാർജ. ബസിനുള്ളിലെ ക്യാമറ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ പ്രവർത്തനമികവ് വിലയിരുത്തി സർട്ടിഫിക്കറ്റ് നൽകാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇക്കാര്യം ചർച്ച ചെയ്യാനായി ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റിയും എമിറേറ്റ്‌സ് ട്രാൻസ്‌പോർട് പ്രതിനിധികളും കൂടിക്കാഴ്ച നടത്തിയിരുന്നു. ബസിൽ കുട്ടികളെ നിരീക്ഷിക്കാൻ 4 ക്യാമറകളെങ്കിലും ഉണ്ടാകണമെന്നാണ് നിർദ്ദേശം.
ബസിലെ ദൃശ്യങ്ങൾ 30 ദിവസം സ്‌കൂൾ അധികൃതർ സൂക്ഷിക്കണമെന്നാണു നിയമം. കുട്ടികൾ കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കാൻ ഷാർജയിലെ സ്‌കൂൾ ബസുകൾക്ക് മുന്നിലും പിന്നിലും ക്യാമറകളും സെൻസറുകളും സ്ഥാപിച്ചിട്ടുണ്ട്.
Post Your Comments