തിരുവനന്തപുരം: വിമാനത്തിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് മുദ്രാവാക്യം വിളിച്ച കോൺഗ്രസ് പ്രവർത്തകരെ തള്ളിമാറ്റിയ ഇ.പി ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. വധശ്രമം, ക്രിമിനൽ ഗൂഡാലോചന എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കാനാണ് നിർദ്ദേശം. തിരുവനന്തപുരം വലിയതുറ പോലീസിനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇ.പിയെ കൂടാതെ, മുഖ്യമന്ത്രിയുടെ രണ്ട് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെയും കേസെടുക്കാൻ ഉത്തരവുണ്ട്.
മുഖ്യമന്ത്രിയെ ‘അതിസാഹസിക’മായി പ്രതിഷേധക്കാരിൽ നിന്നും രക്ഷപ്പെടുത്തിയ ഇ.പിയെ കഴിഞ്ഞ ദിവസം ഇൻഡിഗോ വിമാനക്കമ്പനി വിലക്കിയിരുന്നു. മൂന്ന് ആഴ്ച യാത്ര ചെയ്യരുതെന്നായിരുന്നു നിർദ്ദേശം. ഇത് സിപിഎമ്മിലും അണികളിലും ഒരു പോലെ പ്രതിഷേധത്തിനിടയാക്കി. താനിനി ഇന്‍ഡിഗോ കമ്പനിയുടെ വിമാനത്തില്‍ യാത്ര ചെയ്യില്ലെന്ന് ഇ പി ജയരാജന്‍ ശപഥമെടുത്തു. ഇത് സംബന്ധിച്ച വാദ പ്രതിവാദങ്ങളും പ്രതികാര നടപടികളും തുടരുന്നതിനിടെയാണ് കോടതിയുടെ ഉത്തരവ്.
Post Your Comments