Latest NewsNewsInternationalBahrainGulf

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തൽ: പ്രത്യേക പരിശോധനകൾ നടത്തി ബഹ്‌റൈൻ

മനാമ: രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായി പ്രത്യേക പരിശോധനകൾ നടത്തി ബഹ്‌റൈൻ. തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിന് കൂടി വേണ്ടിയാണ് പരിശോധന നടത്തിയത്. ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ നേതൃത്വത്തിലാണ് പരിശോധന സംഘടിപ്പിച്ചത്. മുഹറഖ് ഗവർണറേറ്റിലായിരുന്നു പ്രത്യേക പരിശോധനകൾ നടന്നത്.

Read Also: മാധ്യമങ്ങൾ കാവൽ നിന്നില്ലായിരുന്നെങ്കിൽ ഞാൻ ജീവനോടെയോ ബോധത്തോടെയോ ബാക്കിയുണ്ടാവില്ലായിരുന്നു: പോലീസിനെതിരെ സനൽകുമാർ

മുഹറഖ് ഗവർണറേറ്റിലെ വ്യാപാരശാലകൾ, പ്രവാസി തൊഴിലാളികൾ ഒത്ത് ചേരുന്ന ഇടങ്ങൾ, തൊഴിലിടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധനകൾ നടത്തി. ലേബർ ഇൻസ്പെക്ഷൻ ഡയറക്ടറേറ്റ്, നാഷണാലിറ്റി പാസ്സ്‌പോർട്‌സ് ആൻഡ് റെസിഡൻസ് അഫയേഴ്സ്, ഗവർണറേറ്റിലെ പോലീസ് ഡയറക്ടറേറ്റ് എന്നിവർ സംയുക്തമായാണ് ഈ പരിശോധനകൾ നടത്തിയത്.

നേരത്തെ മുഹറഖ് ഗവർണറേറ്റ്, നോർത്തേൺ ഗവർണറേറ്റ്, സൗത്തേൺ ഗവർണറേറ്റ്, ക്യാപിറ്റൽ ഗവർണറേറ്റ് എന്നിവിടങ്ങളിൽ അധികൃതർ പരിശോധന നടത്തിയിരുന്നു.

Read Also: താലിബാന്‍ ഭരണത്തിന് കീഴില്‍ അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ ക്രൂരമായ പീഡനത്തിനിരയാകുകയാണെന്ന് ഐക്യരാഷ്ട്ര സഭ

shortlink

Related Articles

Post Your Comments

Related Articles


Back to top button