Latest NewsNewsIndia

‘ഞാന്‍ സന്തോഷവാനായിരിക്കുന്നതിന് കാരണം നീയാണ്’: സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി പന്തിന്റെ കാമുകി

മുംബൈ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ മുൻനിര തകർന്നപ്പോഴും, സെഞ്ച്വറിയോടെ ഇന്ത്യയെ വിജയ തീരത്തണച്ചത് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഋഷഭ് പന്തായിരുന്നു. സൂതാരത്തെ അഭിനന്ദിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു.

ഇപ്പോൾ, ബൗണ്ടറിയടിച്ച് ഇന്ത്യയെ വിജയിപ്പിക്കുന്ന പന്തിന്റെ വീഡിയോ കാമുകി ഇഷ നെഗി പങ്കുവെച്ചിരിക്കുന്നതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഉത്തരാഖണ്ഡുകാരിയായ ഇഷ നെഗിയാണ് പന്തിന്റെ കാമുകി.

പ്രധാനമന്ത്രിക്കെതിരെ പോസ്റ്റിട്ടു: മാപ്പെഴുതി നൽകാത്തത് കൊണ്ട് അറസ്റ്റ് ചെയ്ത് ഫോണ്‍ പിടിച്ചെടുത്തെന്ന് ശ്രീദേവ് സോമൻ

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കാമുകിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച്, ഋഷഭ് പന്ത് തന്റെ പ്രണയം വെളിപ്പെടുത്തിയത്. ‘ഞാന്‍ സന്തോഷവാനായിരിക്കുന്നതിന് കാരണം നീയാണ്’ എന്ന ക്യാപ്ഷനോടെയാണ് ഋഷഭ് പന്ത് ചിത്രം പങ്കുവെച്ചത്. ഇതോടെ സോഷ്യൽ മീഡിയയിൽ പന്തിന്റെ കാമുകിയെ തിരഞ്ഞ് ആരാധകരെത്തി.

ഇതേ ചിത്രം ഇഷ നെഗിയും സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ചതോടെ ഇഷയുടെ ഫോളോവേഴ്‌സിന്റെ എണ്ണം കുത്തനെ ഉയര്‍ന്നു. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ ഇഷ നെഗിയ്ക്ക് നിലവില്‍ 200k ഫോളോവേഴ്‌സാണ് ഉള്ളത്. കഴിഞ്ഞ ഏഴ് വര്‍ഷമായി പന്തും ഇഷയും തമ്മില്‍ പ്രണയത്തിലാണ്.

ജൂലൈ 31-നകം മൂല്യവർദ്ധിത നികുതി റിട്ടേൺ സമർപ്പിക്കണം: നിർദ്ദേശം നൽകി ഒമാൻ

ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഈ വര്‍ഷം നടന്ന ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരത്തിനിടെ പന്തിന് വേണ്ടി ഗ്യാലറിയില്‍ ഇരുന്ന് കയ്യടിക്കുന്ന ഇഷയുടെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button