Latest NewsKeralaNews

‘ശബരീനാഥന് മണിക്കൂറുകൾക്കുള്ളിൽ ജാമ്യം, പിണറായിയുടെ അരുമ ശിഷ്യനായ വാനരസേന സംസ്ഥാന സെക്രട്ടറി ഒരു മാസമായി ജയിലിൽ’

തിരുവനന്തപുരം:മുഖ്യമന്ത്രിക്കെതിരായ വധശ്രമ ഗൂഢാലോചനക്കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥന് ജാമ്യം ലഭിച്ചതിനു പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പരിഹാസവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം രംഗത്ത്. ഒരു മാസമായി ജയിലിലുള്ള എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ കാര്യം സൂചിപ്പിച്ച് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ബൽറാം മുഖ്യമന്ത്രിയ്‌ക്കെതിരെ വിമർശനവുമായി രംഗത്ത് വന്നത്.

വി.ടി. ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

എന്താണ് “വധശ്രമം” എന്നതിനേക്കുറിച്ച് പിണറായി വിജയന്റെയും പോലീസിന്റെയും വ്യാഖ്യാനം എന്തുതന്നെയായിരുന്നാലും ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്ക് അതേക്കുറിച്ച് കൃത്യമായ ഒരു കാഴ്ചപ്പാട് ഉണ്ട്. അതുകൊണ്ടാണ് ശബരീനാഥന് മണിക്കൂറുകൾക്കുള്ളിൽ ജാമ്യം അനുവദിക്കപ്പെട്ടതും പിണറായി വിജയന്റെ അരുമ ശിഷ്യനായ വാനരസേന സംസ്ഥാന സെക്രട്ടറി ഒരു മാസമായി ജാമ്യം ലഭിക്കാതെ അകത്ത് കിടക്കുന്നതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button