News

‘കേരളം ബനാനാ റിപ്പബ്ലിക്കായി മാറി’: കേരളത്തിന്റെ മുഖ്യമന്ത്രി ഭീരുവാണെന്ന് കെ.എസ്. ശബരീനാഥന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിർശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ.എസ്. ശബരീനാഥന്‍. കേരളം ബനാനാ റിപ്പബ്ലിക്കായി മാറിയെന്നും കേരളത്തിന്റെ മുഖ്യമന്ത്രി ഭീരുവാണെന്നും ശബരീനാഥന്‍ പറഞ്ഞു. വിമാനത്തില്‍ മുഖ്യമന്ത്രിക്കു നേരെയുണ്ടായ പ്രതിഷേധത്തിന് പ്രവര്‍ത്തകരെ പ്രേരിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശബരീനാഥന്‍.

വിമാനത്തിനകത്ത് ഒരു പേനപോലും കൊണ്ടുപോകാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അങ്ങനെയുള്ള ഫ്ലൈറ്റിൽ അദ്ദേഹത്തെ കൊല്ലാന്‍ നോക്കി എന്ന് മുഖ്യമന്ത്രി സഭയ്ക്ക് അകത്ത് വീണ്ടും വീണ്ടും പറയുന്നത് അദ്ദേഹം ഭീരുവായത് കൊണ്ടാണെന്നും ശബരീനാഥന്‍ പറഞ്ഞു. എന്ത് കേസ് ചാര്‍ത്തിയാലും സമരങ്ങളില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും സാക്ഷിയായി വിളിച്ച തന്നെ പ്രതിയായി ചേര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു.

അതിവേഗത്തിൽ ഡൗൺലോഡ് ചെയ്യാൻ ജിയോ തിരഞ്ഞെടുത്ത് ഉപയോക്താക്കൾ

‘എന്ത് കേസ് ചാര്‍ത്താന്‍ ശ്രമിച്ചാലും അതിന്റെ രണ്ട് ഇരട്ടി ശക്തിയോടെ യൂത്ത് കോണ്‍ഗ്രസ് നിയമപരമായും സമാധാനപരമായും സമരം നടത്തും. ഇവിടെ നടക്കുന്ന ക്രമിനല്‍ നടപടികളുടേയും എല്ലാത്തിന്റേയും മാസ്റ്റര്‍ മൈന്‍ഡ് ഇ.പി. ജയരാജനാണ്. അദ്ദേഹത്തിനെതിരെ കേസ് എടുത്തില്ല. നിയമസഭയില്‍ മുഖ്യമന്ത്രി ന്യായീകരിച്ചു. കേസുമായി മുന്നോട്ട് പോകും,’ ശബരീനാഥന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button