KollamNattuvarthaLatest NewsKeralaNews

നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധന നടത്തിയ സംഭവം: അഞ്ച് ജീവനക്കാർ കസ്റ്റഡിയിൽ

കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ അഞ്ച് വനിതാ ജീവനക്കാർ പൊലീസ് കസ്റ്റഡിയിൽ. സംഭവം നടന്ന ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിലെ രണ്ടു ജീവനക്കാരെയും പരീക്ഷാ ഏജൻസിയിലെ മൂന്നു പേരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് ഡി.ഐ.ജി ആർ.നിശാന്തിനി വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ചു പരാതികള്‍ കൊല്ലം റൂറല്‍ എസ്.പി കെ.ബി. രവി വ്യക്തമാക്കി. ചൊവ്വാഴ്ച കോളജിൽ എത്തിയ അന്വേഷണസംഘം പരിശോധന നടത്തുകയും ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തു.

പ്രത്യേക പരിചരണം ആവശ്യമായ വിഭാഗങ്ങളുടെ തൊഴിൽ സമയം കുറച്ചു: അറിയിപ്പുമായി ഖത്തർ

ഇതിന്റെ തുടർച്ചയായാണ് രണ്ടു കോളജ് ജീവനക്കാർ ഉൾപ്പെടെ അഞ്ചു പേരെ കസ്റ്റഡിയിൽ എടുത്തത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് നാല് സ്ത്രീകളാണ് കുട്ടികളെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ചതെന്ന് കണ്ടെത്തിയതായും ഇവരുടെ തിരിച്ചറിയല്‍ പരേഡ് നടത്തുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

വിദ്യാര്‍ത്ഥിനികളുടെ ദേഹപരിശോധനയുടെ ചുമതലയുണ്ടായിരുന്ന സ്വകാര്യ ഏജൻസി നാലു വീതം പുരുഷന്മാരെയും സ്ത്രീകളെയുമാണ് ഇതിനായി നിയോഗിച്ചത്. ദേഹപരിശോധനാ ഡ്യൂട്ടിയിലുണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് വനിതാ കമ്മിഷന്‍ അംഗങ്ങളും കോളജിലെത്തിയിരുന്നു. വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തതായും റൂറല്‍ എസ്.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button