
തിരുവനന്തപുരം: ഇൻഡിഗോ എയർ ലൈൻസിന്റെ ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തതിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ടി. സിദ്ദിഖ്.’ കണ്ണൂരിലെ സി.പി.എമ്മിന്റെ കളികൾ കമ്പനി കാണാനിരിക്കുന്നേയുള്ളൂ.., ആദ്യം ബസ് പിടിച്ചു, പിന്നാലെ എയറിൽ നിന്ന് വിമാനവും പിടിക്കും’, എന്ന് സിദ്ദിഖ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
അതേസമയം, നികുതി അടയ്ക്കാത്തതിനെ തുടർന്ന് ഇൻഡിഗോ എയർലൈൻസിൻറെ ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ആറു മാസത്തെ കുടിശ്ശികയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
യുഎഇ പ്രസിഡന്റിന്റെ ഫ്രഞ്ച് സന്ദർശനം അവസാനിച്ചു
നികുതിയും പിഴയും അടച്ച ശേഷമേ ബസ് വിട്ടു നൽകൂ എന്ന് ആർ.ടി.ഒ അധികൃതർ അറിയിച്ചു. ഫറോക്ക് ജോയിൻറ് ആർ.ടി.ഒ ഷാജു ബക്കറിന്റെ നിർദ്ദേശ പ്രകാരം അസിസ്റ്റൻറ് മോട്ടോർ വെഹിക്കൾ ഇൻസ്‌പെക്ടർമാരായ ഡി. ശരത്, ജിജി അലോഷ്യസ് എന്നിവരാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
Post Your Comments