ന്യൂഡല്‍ഹി : ഇ.പി ജയരാജനെ ഇന്‍ഡിഗോ വിമാനക്കമ്പനി വിലക്കിയ നടപടി പിന്‍വലിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് നിവേദനം. എ.എം.ആരിഫ് എം.പിയാണ് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് നിവേദനം നല്‍കിയത്.
Read Also: നൂപുർ ശർമയെ വധിക്കാൻ അതിർത്തി ലംഘിച്ചെത്തി: പാകിസ്ഥാൻ പൗരൻ പിടിയിൽ
‘ഇ.പി. ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത് അപലപനീയമാണ്. വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിജയകരമായി പ്രതിരോധിക്കുകയാണ് ഇ.പി ജയരാജന്‍ ചെയ്തത്.
മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ശ്രമിച്ചത്. അതിന് അഭിനന്ദിക്കുന്നതിന് പകരം നടപടി എടുത്തത് അപലപനീയമാണ്’, എം.പി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. വിമാനക്കമ്പനിയുടെ നടപടി രാജ്യത്തെ വിമാനങ്ങളില്‍ സമാന രീതിയിലുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കുമെന്നും നിവേദനത്തില്‍ പറയുന്നു.
Post Your Comments