ടെഹ്റാൻ: തുർക്കിയും ഇറാനുമായി റഷ്യ നടത്തുന്ന സംയുക്ത സമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇറാനിലേക്ക്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ, തുർക്കി പ്രസിഡന്റ് എർദോഗാനുമായും ഇറാനിയൻ പ്രസിഡണ്ട് ഇബ്രാഹിം റൈസിയുമായും വ്ലാഡിമിർ പുടിൻ കൂടിക്കാഴ്ച നടത്തും.
അസ്റ്റാന സമാധാന ഉടമ്പടിയുടെ ഭാഗമായാണ് ടെഹ്റാനിൽ നടക്കുന്ന ത്രിരാഷ്ട്ര സമ്മേളനം. സിറിയയിൽ നടക്കുന്ന സംഘർഷം സമാധാനപരമായി അവസാനിപ്പിക്കാൻ വേണ്ടി റഷ്യ മുൻകൈയെടുത്താണ് ഈ സമ്മേളനം നടത്തുന്നത്. അന്താരാഷ്ട്ര തീവ്രവാദത്തെ മുച്ചൂടും നശിപ്പിക്കാനുള്ള പോംവഴികളും മൂന്ന് രാഷ്ട്രത്തലവന്മാരും ചർച്ച ചെയ്യും.
Also read:മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസ്: കെ.എസ് ശബരിനാഥൻ അറസ്റ്റിൽ
ഉക്രൈനിൽ റഷ്യ അധിനിവേശം ആരംഭിച്ചതിനു ശേഷം പുടിന്റെ രണ്ടാമത്തെ വിദേശയാത്രയാണിത്. കഴിഞ്ഞ ജൂണിൽ, കാസ്പിയൻ ഉച്ചകോടിയുടെ ഭാഗമായി അദ്ദേഹം തുർക്ക്മെനിസ്ഥാനും താജിക്കിസ്ഥാനും സന്ദർശിച്ചിരുന്നു.
Post Your Comments