Latest NewsIndia

തായ്‌വാനുമായുള്ള ആയുധക്കരാർ: യുഎസിന് മുന്നറിയിപ്പു നൽകി ചൈനീസ് സൈന്യം

ബീജിങ്: തായ്‌വാനുമായി യുഎസ് ആയുധ വിൽപ്പന നടത്തുന്നതിൽ പ്രകോപിതരായി ചൈനീസ് സൈന്യം. കവചിത വാഹന ഭാഗങ്ങളും സാങ്കേതിക സഹായവും ഉൾപ്പെടുന്ന 108 മില്യൺ ഡോളറിന്റെ ആയുധ ഇടപാടാണ് യുഎസും തായ്‌വാനും തമ്മിൽ നടത്തുന്നത്. ഇതിൽ പ്രകോപിതരായാണ് ചൈന യുഎസിന് മുന്നറിയിപ്പ് നൽകിയത്.

തായ്‌വാനുമായുള്ള ആയുധ ഇടപാട് അമേരിക്ക പിൻവലിക്കണമെന്നും, ദ്വീപുമായുള്ള സൈനിക ബന്ധം വിച്ഛേദിക്കണമെന്നും ചൈന യുഎസിനോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം, തായ്‌വാന്റെ തകർച്ചയുടെ പൂർണ ഉത്തരവാദിത്വം യുഎസിന് ആയിരിക്കുമെന്ന മുന്നറിയിപ്പും ചൈന നൽകി. തങ്ങളുടെ പരമാധികാരവും സുരക്ഷാ താൽപര്യങ്ങളും നിലനിർത്താൻ വേണ്ടി ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ ടാൻ കെഫീ വ്യക്തമാക്കി.

Also read: തുർക്കി-ഇറാൻ-റഷ്യ സംയുക്ത സമ്മേളനം: വ്ലാഡിമിർ പുടിൻ ഇറാനിലേക്ക്

1949ൽ ചൈനയിൽ നടന്ന ആഭ്യന്തരയുദ്ധത്തിൽ പരാജയപ്പെട്ട് ഒരു കൂട്ടം ദേശീയവാദികൾ ദ്വീപിലേക്ക് പലായനം ചെയ്തിരുന്നു. ഇവരാണ് ഇപ്പോൾ തായ്‌വാൻ ഭരിക്കുന്നത്. 23.5 മില്യൻ ജനങ്ങളാണ് തായ്‌വാനിലുള്ളത്. ഏകീകൃത ചൈന നയത്തിൽ വിശ്വസിക്കുന്ന ചൈന, തായ്‌വാൻ ദ്വീപ് സ്വന്തം ഭാഗമായാണ് കണക്കാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button