
കൊല്ലം: നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയെ, പരീക്ഷയ്ക്ക് മുമ്പായി അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. പരീക്ഷ സമയത്തോ ശേഷമോ പരാതി ലഭിച്ചില്ലെന്നാണ് എന്‍.ടി.എയുടെ വിശദീകരണം. അടിവസ്ത്രം അഴിച്ചുള്ള പരിശോധന അനുവദനീയമല്ലെന്നും എന്‍.ടി.എ ഡ്രസ് കോഡ് ഇത്തരം നടപടി അനുവദിക്കുന്നില്ലെന്നും എൻ.ടി.എ വ്യക്തമാക്കി.
ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് പരീക്ഷാകേന്ദ്രം സൂപ്രണ്ട് രേഖാമൂലം എൻ.ടി.എയെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി എന്‍.ടി.എ. നിരീക്ഷകനും സിറ്റി കോഓര്‍ഡിനേറ്ററും രേഖാമൂലം എന്‍.ടി.എക്ക് കത്തുനല്‍കി. സംഭവത്തിൽ റിപ്പോര്‍ട്ട് നല്‍കുമെന്ന് പരീക്ഷ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എന്‍.ജെ. ബാബുവും അറിയിച്ചു.
അതേസമയം, ആയൂരിലെ പരീക്ഷാ കേന്ദ്രത്തില്‍ നടന്ന സംഭവത്തില്‍ ശൂരനാട് സ്വദേശിനി റൂറല്‍ എസ്.പിക്ക് പരാതി നല്‍കി. പരീക്ഷയ്‌ക്കെത്തിയ ഭൂരിഭാഗം വിദ്യാര്‍ത്ഥിനികള്‍ക്കും സമാനമായ അനുഭവമുണ്ടായതായി രക്ഷിതാവ് ആരോപിച്ചു. പരീക്ഷ എഴുതാനായി സെന്ററിന്റെ ഗേറ്റ് കടന്നപ്പോള്‍ ഒരു വനിതാ ഉദ്യോഗസ്ഥ കുട്ടിയെ തടഞ്ഞുനിര്‍ത്തി സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിച്ചു. അടിവസ്ത്രം മുഴുവന്‍ ഊരി വയ്ക്കണമെന്ന് വിദ്യാര്‍ത്ഥിനിയോട് ആവശ്യപ്പെടുകയും ചെയ്തു.
Read Also: മികച്ച വിദ്യാർത്ഥികൾക്ക് ഗോൾഡൻ വിസയും സ്‌കോളർഷിപ്പും: പ്രഖ്യാപനവുമായി ദുബായ് കിരീടാവകാശി
വിദ്യാർത്ഥികളെ പരിശോധിച്ചത് പരിശീലനം കിട്ടാത്തവരാണെന്നും ഇവരെയും കോളജ് ജീവനക്കാരെയും ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. പരീക്ഷാകേന്ദ്രത്തിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.
Post Your Comments