ദുബായ്: മികച്ച വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് പ്രഖ്യാപിച്ച് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. മികച്ച വിദ്യാർത്ഥികൾക്ക് ഗോൾഡൻ വിസ നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഏറ്റവും മികച്ച എമിറാത്തി ഗ്രേഡ് 12 വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പുകൾ നൽകുകയെന്ന് അദ്ദേഹം പറഞ്ഞു. മികവ് പുലർത്തുന്ന പ്രവാസികളുടെ മക്കൾക്കും അവരുടെ കുടുംബത്തിനമാണ് ഗാൾഡൻ വിസ അനുവദിക്കുക. പത്ത് വർഷമാണ് ഗോൾഡൻ വിസയുടെ കാലാവധി. 50 ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് സാമ്പത്തിക പാരിതോഷികവും നൽകും.
കഴിഞ്ഞ വർഷം മുതൽ 12-ാം ക്ലാസിൽ മികച്ച വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് യുഎഇയിൽ ഗോൾഡൻ വിസ നൽകി വരുന്നുണ്ട്.
അതേസമയം, യുഎഇയുടെ അറബ് റീഡിംഗ് ചലഞ്ച് ചാമ്പ്യനെ പ്രഖ്യാപിച്ചു. ആറാമത് അറബ് റീഡിംഗ് ചലഞ്ചിന്റെ (എആർസി) യുഎഇ എഡിഷൻ വിജയിയായി ഫുജൈറയിൽ നിന്നുള്ള മുഹമ്മദ് അലി അൽ യമാഹിയെയാണ് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച എച്ച്‌സിടി മെൻസ് യൂണിവേഴ്‌സിറ്റിയിൽ നടന്ന അവാർഡ് ദാന ചടങ്ങിലായിരുന്നു പ്രഖ്യാപനം.
Read Also: ആറു വർഷമായി മുഖ്യമന്ത്രി കസേരയുടെ നിയന്ത്രണം ഫാരിസ് അബൂബക്കറിനാണ്: പി സി ജോർജ്
Post Your Comments