Latest NewsKeralaCinemaMollywoodNewsEntertainmentMovie Gossips

‘ഞങ്ങളെല്ലാം പരസ്പരം മുഖത്തോട് മുഖം നോക്കും. ഇതെന്താ ഇങ്ങനെ പറയുന്നതെന്ന് വിചാരിക്കും’: നിവിൻ പോളി

കൊച്ചി: മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് പ്രേമം. ഇപ്പോൾ ചിത്രത്തെക്കുറിച്ച് നായകനായ നിവിൻ പോളി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. സ്‌ക്രിപ്റ്റ് പോലുമായിട്ടില്ലാത്ത കാലത്ത് പ്രേമം ഹിറ്റാകുമെന്ന് വിശ്വസിക്കുകയും, ഹിറ്റാക്കുകയും ചെയ്ത സംവിധായകനാണ് അൽഫോൺസ് പുത്രനെന്നാണ് നിവിൻ പോളി പറഞ്ഞത്. 12 വർഷത്തെ തന്റെ സിനിമാ ജീവിതത്തിൽ നിർണായക വഴിത്തിരിവ് ഉണ്ടാക്കിയ ചിത്രമായിരുന്നു പ്രേമം എന്ന് നിവിൻ പറയുന്നു.

നിവിൻ പോളിയുടെ വാക്കുകൾ ഇങ്ങനെ;

‘എന്റെ മനസിൽ രസകരമായി കണ്ടിരിക്കാവുന്ന ഒരു റോം കോം ഫീൽ ഗുഡ് സിനിമയായിരുന്നു പ്രേമം. ചിത്രത്തിന്റെ സ്‌ക്രിപ്റ്റിന്റെ സമയത്ത് തന്നെ സിനിമ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റാവുമെന്ന് അൽഫോൺസ് പറഞ്ഞുകൊണ്ടിരിക്കുമായിരുന്നു. ഞങ്ങളെല്ലാം പരസ്പരം മുഖത്തോട് മുഖം നോക്കും. ഇതെന്താ ഇങ്ങനെ പറയുന്നതെന്ന് വിചാരിക്കും.

കോവിഡ് പ്രതിസന്ധിയിൽ നിന്നും ഉയർത്തെഴുന്നേറ്റ് റീട്ടെയിൽ മേഖല, വളർച്ച നിരക്കിന് മങ്ങലേൽക്കുന്നു

കാരണം സ്‌ക്രിപ്റ്റ് പോലുമായിട്ടില്ല. പിന്നെ എങ്ങനെയാണ് മലയാളത്തിലെ ഏറ്റവും കളക്റ്റ് ചെയ്യുന്ന സിനിമ ആവും എന്ന് പറയുന്നത്. അവൻ എല്ലാവർക്കും ആ എനർജി എപ്പോഴും ഇങ്ങനെ കൊടുത്തുകൊണ്ടിരുന്നു. ഇത് ഭയങ്കര ഹിറ്റാവും. നീ നോക്കിക്കോ എന്ന് എപ്പോഴും പറയും. റിലീസിന് പിന്നാലെ അതിന്റെ വ്യാജ സീഡി ഇറങ്ങി. അത് പിന്നെ കേസും പരിപാടികളുമൊക്കെയായിയെങ്കിലും, സിനിമ സൂപ്പർ ഹിറ്റായി മാറി,’ നിവിൻ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button