ഘാന: ആഫ്രിക്കയില്‍ വീണ്ടും പുതിയ പകര്‍ച്ച വ്യാധിയുടെ സ്ഥിരീകരണം. ആഫ്രിക്കന്‍ രാജ്യമായ ഘാനയിലാണ് മാര്‍ബര്‍ഗ് വൈറസ് രണ്ട് പേരില്‍ കണ്ടെത്തിയതായി സ്ഥിരീകരണം വന്നിരിക്കുന്നത്. എബോളയ്ക്ക് സമാനമായ പകര്‍ച്ച വ്യാധിയാണ് മാര്‍ബര്‍ഗ്. ഈ മാസം മരിച്ച രണ്ട് രോഗികളിലാണ് അതിവ്യാപന ശേഷിയുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന് ഘാന ആരോഗ്യ വിഭാഗം വ്യക്തമാക്കി. ഇരുവരുടേയും സാമ്പിളുകള്‍ പോസിറ്റീവായി.
സാമ്പിളുകള്‍ ആദ്യം ഘാനയില്‍ തന്നെയായിരുന്നു പരിശോധിച്ചത്. ജൂലൈ പത്തിനായിരുന്നു പരിശോധന. ഇതിന്റെ ഫലം പോസിറ്റീവായിരുന്നു. എന്നാല്‍ ഇത് മാര്‍ബര്‍ഗ് വൈറസ് തന്നെയാണോ എന്ന് ഉറപ്പിക്കാന്‍ സെനഗലിലെ ലബോറട്ടറിയില്‍ കൂടി പരിശോധിക്കണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
പിന്നാലെ സെനഗലിലെ ഡാക്കറിലുള്ള പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് രണ്ട് സാമ്പിളുകള്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കി. ഇതിലും ഫലം പോസിറ്റീവായതോടെയാണ് വൈറസിന്റെ സ്ഥിരീകരണം.
Post Your Comments