
വാഷിങ്ടൺ: അമേരിക്കയിലെ ഇന്ത്യൻ ഓഫീസിലുള്ള ഇൻഡ്യാന മാളിൽ അഞ്ചു പേരെ വെടിവെച്ച അക്രമിയെ തിരിച്ചറിഞ്ഞു. ജോനാഥൻ സാപിർമാൻ എന്ന ഇരുപതുകാരനായ യുവാവാണ് കൂട്ടക്കൊല നടത്തിയത്. അതേസമയം, ഇയാളെ വെടിവെച്ചു കൊന്ന യുവാവിനെയും പോലീസ് തിരിച്ചറിഞ്ഞു. എലീഷ ഡിക്കൻ (22) എന്നയാളാണ് അക്രമിയെ വധിച്ചത്. അകാരണമായി ഒരാൾ ജനങ്ങളെ ആക്രമിക്കുന്നത് കണ്ട എലീഷ, അക്രമിയെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു.
ഞായറാഴ്ച, ഇൻഡ്യാനയിലെ ഗ്രീൻവുഡ് പാർക്ക് മാളിലാണ് സംഭവം നടന്നത്. തോക്കെന്തിയ അക്രമി നിരപരാധികളെ വെടിവെച്ചു കൊല്ലുകയായിരുന്നു. വൈകുന്നേരം പ്രാദേശിക സമയം അഞ്ചരയോടെയാണ് റൈഫിളേന്തിയ അക്രമി മാളിലെ ജനങ്ങൾക്കു നേരെ വെടിയുതിർത്തത്. മാളിലെ ഫുഡ്കോർട്ടിനകത്താണ് ഏറ്റുമുട്ടൽ നടന്നത്. വെടിയേറ്റ് മൂന്ന് പേർ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
Also read: തുർക്കി-ഇറാൻ-റഷ്യ സംയുക്ത സമ്മേളനം: വ്ലാഡിമിർ പുടിൻ ഇറാനിലേക്ക്
പോലീസുകാർ രംഗത്തെത്തുമ്പോഴേക്കും ഏറ്റുമുട്ടൽ കഴിഞ്ഞിരുന്നു. ഗുരുതരമായി പരിക്കേറ്റ അക്രമിയും അധികം വൈകാതെ മരണമടഞ്ഞു. അക്രമിയെ വധിക്കുകയും കൂടുതൽ കൊലപാതകങ്ങൾ നടക്കാതെ തടയുകയും ചെയ്ത എലീഷ യുഎസിലെ താരമാണ് ഇപ്പോൾ.
Post Your Comments