മുണ്ടക്കയം: ദേശീയ പാതയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ബൈക്കിടിച്ച വീട്ടമ്മ മരിച്ചു. മുണ്ടക്കയം മംഗലം കോളനിയിൽ കളപ്പുരയ്ക്കൽ പരേതനായ നാരായണന്റെ ഭാര്യ അമ്മിണി (74) ആണ് മരിച്ചത്.
Read Also : ഇ.പി ജയരാജന്റെ യാത്രാ വിലക്കിന് പിന്നിൽ കളിച്ചത് കോൺഗ്രസ് എംപി: എ എ റഹീം
ശനിയാഴ്ച രാവിലെ ഒമ്പതിന് ദേശീയ പാതയിൽ പൈങ്ങണയിൽ ആണ് അപകടം നടന്നത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് അമ്മിണിയെ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.
സംസ്കാരം നടത്തി. മക്കൾ: ബിനു, സുനി. മരുമക്കൾ: രാജു, രാജു.
Post Your Comments