ഡൽഹി: ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കാൻ നിർദേശിച്ച് കേന്ദ്രസർക്കാർ. അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ പരിശോധന കർശനമാക്കാൻ ഉദ്യോഗസ്ഥർക്ക് കേന്ദ്രമന്ത്രാലയം അറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്ത് രണ്ടാമത്തെ മങ്കി പോക്സ് കേസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്.
തിങ്കളാഴ്ച നടന്ന സുപ്രധാന യോഗത്തിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. എയർപോർട്ട് ഹെൽത്ത് ഓഫീസേഴ്സ്, റീജിയണൽ ഡയറക്ടേഴ്സ് എന്നിവരടക്കം ആരോഗ്യ മേഖലയിലെ പ്രധാന പദവി കൈയാളുന്നവരെല്ലാം യോഗത്തിൽ സന്നിഹിതരായിരുന്നു. മങ്കി പോക്സിന്റെ വിശദ വിവരങ്ങൾ വ്യക്തമാക്കുന്ന ഒരു വീഡിയോ പ്രസന്റേഷനും യോഗത്തിൽ അവതരിപ്പിക്കുകയുണ്ടായി.
Also read: ഇന്ത്യ-ചൈന അതിർത്തിയ്ക്കു സമീപം തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി: 18 പേരെ കാണാനില്ല
ഇമിഗ്രേഷൻ വിഭാഗവുമായി കൂടിയാലോചിച്ച് പരസ്പര ബന്ധിതമായി പ്രവർത്തിക്കാനും, അന്തരാഷ്ട്ര വിമാനങ്ങളിലെത്തുന്ന യാത്രക്കാരെ കർശന പരിശോധനയ്ക്ക് വിധേയമാക്കാനും ആരോഗ്യ മന്ത്രാലയം എയർപോർട്ട് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments