റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 600 ന് മുകളിൽ. തിങ്കളാഴ്ച്ച 806 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 405 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള ഒരു മരണമാണ് തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Read Also: കോവിഡ് പ്രതിസന്ധിയിൽ നിന്നും ഉയർത്തെഴുന്നേറ്റ് റീട്ടെയിൽ മേഖല, വളർച്ച നിരക്കിന് മങ്ങലേൽക്കുന്നു
8,04,570 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,88,368 പേർ രോഗമുക്തി നേടി. 9,233 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 145 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read Also: പ്രവാചകനെതിരായ വിവാദ പരാമർശം: അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് നുപുർ ശർമ സുപ്രീം കോടതിയിൽ
Post Your Comments