KeralaLatest NewsArticleNewsWriters' Corner

അ​ടി​വ​സ്ത്ര​ തി​രി​മ​റിയും മന്ത്രി ആ​ന്റ​ണി ​രാ​ജുവും!! 28 വര്‍ഷം മുൻപുള്ള കേസ് വീണ്ടും ഉയരുമ്പോൾ

കോ​ട​തി​യെ ച​തി​ച്ചു, ഗൂഢാലോചന ന​ട​ത്തി എ​ന്ന​ത​ട​ക്കം ആ​റ് വ​കു​പ്പു​ക​ളാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ ചുമത്തിയിരിക്കുന്നത്

ഭ​ര​ണ​ഘ​ട​ന​യെ അ​വ​ഹേ​ളി​ച്ച​തി​നെ തുടർന്നുണ്ടായ വിവാദങ്ങൾ അടങ്ങാൻ സാംസ്കാരിക വകുപ്പ് മന്ത്രി സ്ഥാനം സ​ജി​ ചെ​റി​യാനു ഒഴിയേണ്ടിവന്നതിന്റെ ക്ഷീണം മാറുന്നതിനു മുൻപേ മറ്റൊരു മന്ത്രി കൂടി വിവാദത്തിൽ നിറയുന്നതിന്റെ അതൃപ്തിയിലാണ് പിണറായി സര്‍ക്കാർ. രണ്ടാം പിണറായി സർക്കാരിലെ ഗതാഗത മന്ത്രിയായ ആ​ന്റ​ണി ​രാ​ജുവിനു കുരുക്കാകുന്നത് 28 വര്‍ഷം മുൻപുള്ള കേസ്. ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യെ രക്ഷിക്കാന്‍ തൊ​ണ്ടി​മു​ത​ലി​ല്‍ കൃ​ത്രി​മ​ത്വം കാ​ട്ടി​യെ​ന്ന കേ​സാണ് മന്ത്രിയ്ക്ക് വീണ്ടും തലവേദനയായി ഉയർന്നുവരുന്നത്. ​

ല​ഹ​രി​ക്ക​ട​ത്തി​ല്‍ കു​ടു​ങ്ങി​യ വി​ദേ​ശി​യെ ര​ക്ഷി​ക്കാ​ന്‍ തൊ​ണ്ടി​മു​ത​ല്‍ മാ​റ്റി, കോ​ട​തി​യെ ക​ബ​ളി​പ്പി​ച്ചു​വെ​ന്ന​താ​ണ് ആ​ന്റ​ണി രാ​ജു​വി​നെ​തി​രാ​യ കേ​സ്. കോ​ട​തി​യി​ലെ തൊ​ണ്ടി​മു​ത​ല്‍ മാ​റ്റി​യതുമായി ബന്ധപ്പെട്ട് 1994 ല്‍ ​വ​ഞ്ചി​യൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേസിന്റെ വിചാരണ 28 വർഷമായിട്ടും നടന്നിട്ടില്ല. ഈ കേസ് രജിസ്റ്റർ ചെയ്ത സമയത്ത് തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​ര്‍ ബാ​റി​ലെ ജൂ​നി​യ​ര്‍ അ​ഭി​ഭാ​ഷ​ക​നാ​യി​രുന്നു ആ​ന്റ​ണി രാ​ജു.

read also: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ രാത്രി വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ

അ​ടി​വ​സ്ത്ര​ത്തി​ലൊ​ളി​പ്പി​ച്ച 61 ഗ്രാം ​ഹാ​ഷി​ഷു​മാ​യി ഓ​സ്‌​ട്രേ​ലി​യ​ക്കാ​ര​ന്‍ ആ​ന്‍​ഡ്രൂ സാ​ല്‍​വ​ദോ​ര്‍ സ​ര്‍​വ​ലി 1990 ഏ​പ്രി​ല്‍ 4ന് ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പി​ടി​യി​ലായതാണ് കേസിന്റെ അടിസ്ഥാനം. തി​രു​വ​ന​ന്ത​പു​രം സെ​ഷ​ന്‍​സ് കോ​ട​തി​ വി​ചാ​ര​ണ​യ്‌​ക്കെ​ടു​ത്ത ഈ കേസിൽ ആ​ന്റ​ണി രാ​ജു ത​ന്റെ സീ​നി​യ​ര്‍ സെ​ലി​ന്‍ വി​ല്‍​ഫ്ര​ഡു​മാ​യി ചേ​ര്‍​ന്ന് പ്ര​തി​യു​ടെ വ​ക്കാ​ല​ത്തെ​ടു​ത്തെ​ങ്കി​ലും കേ​സ് തോല്‍ക്കുകയായിരുന്നു. 10 വ​ര്‍​ഷം ത​ട​വും ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ച്‌ തി​രു​വ​ന​ന്ത​പു​രം സെ​ഷ​ന്‍​സ് ജ​ഡ്ജി കെ.​വി. ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍ കേസില്‍ ഉ​ത്ത​ര​വി​റ​ക്കി. തുടർന്ന് ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ഫ​യ​ല്‍​ചെ​യ്തു. അന്ന് പ്ര​തി​ക്ക് വേ​ണ്ടി കോടതിയില്‍ വ​ക്കാ​ല​ത്തെ​ടു​ത്ത​ത് കു​ഞ്ഞി​രാ​മ മേ​നോ​ന്‍ ആയിരുന്നു. ഹൈ​ക്കോ​ട​തി പ്ര​തി​യെ വെ​റു​തെ​വി​ട്ടു. ഈ ഉത്തരവിന് പ്ര​ധാ​ന കാ​ര​ണ​മാ​യി കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത് കേ​സി​ലെ പ്ര​ധാ​ന തൊ​ണ്ടി​വ​സ്തു​വാ​യി പൊ​ലീ​സ് ഹാ​ജ​രാ​ക്കി​യ അ​ടി​വ​സ്ത്രം പ്ര​തി​യു​ടേ​ത​ല്ല എ​ന്നതായിരുന്നു. ഈ അടിവസ്ത്രം പ്ര​തി​ക്ക് ഇ​ടാ​ന്‍ ക​ഴി​യി​ല്ലെ​ന്ന്, നേ​രി​ട്ട് ഹൈ​ക്കോ​ട​തി ഉ​റ​പ്പാ​ക്കുകയായിരുന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് കോ​ട​തി പ്ര​തി​യെ വെ​റു​തെ വി​ട്ടുകൊണ്ടുള്ള വിധി പ്രഖ്യാപിച്ചത്.

ഇതിനു പിറകെ, കേ​സി​ല്‍ കൃ​ത്രി​മം ന​ട​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​ന്വേ​ഷ​ണ ഉ​ദ്യോ​സ്ഥ​ന്‍ സി​ഐ കെ.​കെ ജ​യ​മോ​ഹ​ന്‍ ഹൈ​ക്കോ​ട​തി വി​ജി​ല​ന്‍​സി​ന് പ​രാ​തി നല്‍കി. മൂ​ന്ന് വ​ര്‍​ഷം നീ​ണ്ട പ​രി​ശോ​ധ​ന​യ്‌​ക്കൊ​ടു​വിൽ സംഭവത്തില്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ പോ​ലീ​സി​ന് ഹൈ​ക്കോ​ട​തി നി​ര്‍​ദ്ദേ​ശം നല്‍കുകയും ചെയ്തു. 2002ല്‍ ​കേ​സി​ല്‍ തെ​ളി​വി​ല്ലെ​ന്ന് ചൂണ്ടികാണിച്ച് കേ​സ് അ​വ​സാ​നി​പ്പി​ക്കാ​ന്‍ പോ​ലീ​സ് കോ​ട​തി​യി​ല്‍ റിപ്പോര്‍ട്ട് നൽകി. എന്നാൽ, എ.​കെ. ആ​ന്റ​ണി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ ഇരുന്ന കാലത്ത് കേ​സ് പു​ന​ര​ന്വേ​ഷി​ക്കാ​ന്‍ അ​ന്ന​ത്തെ ഉ​ത്ത​ര​മേ​ഖ​ലാ ഐ.​ജി. ടി.​പി. സെ​ന്‍​കു​മാ​ര്‍ ഉത്തരവിട്ടു. തുടർന്ന്, കോ​ട​തി​യി​ലെ തൊ​ണ്ടി സെ​ക്ഷ​ന്‍ ക്ലാ​ര്‍​ക്ക് കെ.​എ​സ്. ജോ​സ്, ആ​ന്റ​ണി രാ​ജു എ​ന്നി​വ​രെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​ക്കി കേ​സ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

കോ​ട​തി​യെ ച​തി​ച്ചു, ഗൂഢാലോചന ന​ട​ത്തി എ​ന്ന​ത​ട​ക്കം ആ​റ് വ​കു​പ്പു​ക​ളാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ ചുമത്തിയിരിക്കുന്നത്. 2006 ഫെ​ബ്രു​വ​രി 13ന് ​ഇ​തു​സം​ബ​ന്ധി​ച്ച്‌ കോ​ട​തി​ക്ക് പുതിയ റി​പ്പോ​ര്‍​ട്ട് പോ​ലീ​സ് ന​ല്‍​കി. തുടർന്ന് ആ വര്ഷം മാ​ര്‍​ച്ച്‌ 23ന് ​വ​ഞ്ചി​യൂ​ര്‍ കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പിക്കുകയും ചെയ്തു. എന്നാൽ, എ​ട്ടു​വ​ര്‍​ഷം കേസ് പരിഗണനയ്ക്ക് എടുത്തിരുന്നില്ല. 2014ല്‍ ​പ്ര​ത്യേ​ക ഉ​ത്ത​ര​വി​റ​ക്കി നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ലേ​ക്ക് കേസ് മാറ്റുകയും തുടർന്ന്, 22 ത​വ​ണ​ കോ​ട​തി കേ​സ് പ​രി​ഗ​ണനയ്ക്കെടുക്കുകയും ചെയ്തു. എന്നാൽ, കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ഴൊന്നും ആ​ന്റ​ണി രാ​ജു​വും കൂ​ട്ടു​പ്ര​തി​ക​ളും കോ​ട​തി​യി​ല്‍ ഹാജരായില്ല. ഇത് കാരണം വി​ചാ​ര​ണ​യി​ല്ലാ​തെ കേ​സ് അ​ന​ന്ത​മാ​യി നീ​ളു​ക​യാ​ണ്. ആ​ഗ​സ്റ്റ് നാ​ലി​ന് ഇ​രു​പ​ത്തി​മൂ​ന്നാം ത​വ​ണ കേ​സ് വീണ്ടും പ​രി​ഗ​ണിക്കുന്നുണ്ട്. ഈ കേസിന്റെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുകയാണ്.

നിയമം എല്ലാവർക്കും ഒന്ന് പോലെയാണെന്നു ഘോരഘോരം പറയുന്നവർ ആരും തന്നെ ഈ കേസിൽ കോടതി കാണിച്ച ‘പ്രത്യേക’ താത്പര്യം ശ്രദ്ധിക്കാതെപ്പോയി. സ​മ​ന്‍​സ് അ​യ​ച്ചി​ട്ടും വ്യ​ക്ത​മാ​യ കാ​ര​ണം ബോ​ധി​പ്പി​ക്കാ​തെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാതിരിക്കുന്ന പ്ര​തി​ക്ക് വാ​റ​ന്റ് അ​യ​ക്കു​ന്നതാണ് കോടതി നടപടി. എന്നാൽ, 22 ത​വ​ണ കേസ് മാ​റ്റി​വ​യ്‌​ക്കേ​ണ്ടി വ​ന്നി​ട്ടും ഒ​റ്റ​ത്ത​വ​ണ​യും പ്രതികൾക്ക് വാ​റ​ന്റ് പോ​യി​ട്ടി​ല്ല. ഈ പ്ര​തി​ക​ളോ​ട് മാത്രം കോടതിയ്ക്ക് എന്താണ് പ്രത്യേക സ്നേഹമെന്ന സംശയിലാണ് പൊതുജനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button