News

വൈദ്യുതി ചാർജ് വര്‍ദ്ധന യുക്തിയില്ലായ്‌മയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ

 

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ചാർജ് വര്‍ദ്ധന യുക്തിയില്ലായ്‌മയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി. ലാഭമുണ്ടാക്കുമെന്ന് ഒരുവശത്ത് അവകാശപ്പെടുമ്പോൾ മറുവശത്ത് സർക്കാർ ജനങ്ങൾക്കുമേൽ ഭാരം ഏൽപ്പിക്കുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു. യൂണിറ്റിന് 40 പൈസയെങ്കിലും കുറയ്ക്കാൻ ആകുമായിരുന്നെന്നും നിരക്ക് വര്‍ദ്ധന മൂലം സ്ഥാപനങ്ങൾ പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സർക്കാരിന് യുക്തി ഇല്ല ലാഭ വിഹിതമാണ് ഉപഭോക്താക്കൾക്ക് കൊടുക്കേണ്ടതെന്നും പ്രതിപക്ഷം പറഞ്ഞു. അന്‍വര്‍ സാദത്താണ് അടിയന്തര പ്രമേത്തിന് നോട്ടീസ് നല്‍കിയത്. തുടർച്ചയായ അഞ്ചാം വർഷം പ്രവർത്തന ലാഭം എന്ന കെ.എസ്.ഇ.ബിയുടെ അവകാശവാദം പ്രതിപക്ഷം ചോദ്യം ചെയ്തു.

 

എന്നാല്‍, സാധാരണക്കാരന് ചാർജ് വർധനവ് വന്നിട്ടില്ലെന്ന് വൈദ്യുതി മന്ത്രി വിശദീകരിച്ചു. കുടിശികയും നിരക്ക് വര്‍ദ്ധനവുമായി ബന്ധമില്ല. ചെലവ് ചുരുക്കൽ നടപടികൾ സ്വീകരിച്ചുവെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button