
പൂഞ്ച്: മൈൻ സ്ഫോടനത്തെ തുടർന്ന് കശ്മീരിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ പൂഞ്ച് മേഖലയിൽ നിയന്ത്രണ രേഖയോട് ചേർന്നുള്ള പ്രദേശത്താണ് മൈൻ സ്ഫോടനമുണ്ടായത്.
ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. കൂടുതൽ വിവരങ്ങൾ വെളിവായിട്ടില്ല. മേൻദാർ മേഖലയിൽ ജവാന്മാർ തങ്ങളുടെ സ്ഥിരം റോന്തുചുറ്റൽ നടത്തുന്നതിനിടെ സ്ഫോടനമുണ്ടായി എന്നതാണ് സൈനികവൃത്തങ്ങൾ പുറത്ത് വിടുന്ന വിവരം.
Also read: യുഎസിൽ വീണ്ടും വെടിവെയ്പ്പ്: 3 പേരെ കൊന്ന അക്രമിയെ ജനങ്ങൾ വെടിവെച്ചു കൊന്നു
പരിക്കേറ്റ സൈനികരെ പെട്ടെന്നു തന്നെ ഹെലികോപ്റ്ററിൽ ഉദംപൂരിലുള്ള സൈനിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷേ, ചികിത്സയ്ക്കിടെ രണ്ടുപേരും മരണപ്പെടുകയായിരുന്നു.
Post Your Comments