കായംകുളം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി നാടുകടത്തി. കായംകുളം പത്തിയൂർ എരുവ കിഴക്ക് പുല്ലംപ്ലാവിൽ ചെമ്പകനിവാസ് വീട്ടിൽ ചന്തു എന്ന് വിളിക്കുന്ന അക്ഷയ് (21) നെ ആണ് കാപ്പ നിയമപ്രകാരം നാടു കടത്തിയത്.
ജില്ലാ പൊലീസ് മേധാവിയുടെ അധികാരപരിധിയിൽ ആറ് മാസക്കാലത്തേക്ക് പ്രവേശിക്കുന്നത് തടഞ്ഞു കൊണ്ട് എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ആണ് കാപ്പാ നിയമം പ്രകാരം ജില്ലയിൽ നിന്നും ഇയാളെ നാടു കടത്തിയത്.
Read Also : ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ രാത്രി വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ
കുപ്രസിദ്ധ ഗുണ്ടയായ വിജിത്തിന്റെ സംഘത്തിൽപ്പെട്ട ഇയാൾ നരഹത്യാശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയും സ്ഥലത്ത് നിരന്തരം സമാധാന ലംഘന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരുന്ന ആളുമാണെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ഇരട്ട സഹോദരനായ ചിന്തു എന്ന് വിളിക്കുന്ന അമലിനെതിരേയും മുമ്പ് കാപ്പാ പ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ടന്നും പൊലീസ് അറിയിച്ചു.
ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ മുൻകൂർ അനുമതിയില്ലാതെ ഉത്തരവ് കാലയളവിൽ ജില്ലയിൽ പ്രവേശിച്ചാൽ ഇയാൾക്കെതിരെ കാപ്പാ നിയമപ്രകാരം കൂടുതൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണന്നും പൊലീസ് പറഞ്ഞു.
Post Your Comments