CinemaMollywoodLatest NewsKeralaNewsEntertainmentMovie Gossips

സിജു വില്‍സണ്‍ നായകനാകുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’ സെപ്റ്റംബറില്‍

കൊച്ചി: വിനയന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ട്’ സെപ്റ്റംബറില്‍ റിലീസിനെത്തും. ചിത്രത്തിൽ, കേന്ദ്ര കഥാപാത്രമായ ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത് യുവതാരം സിജു വിത്സനാണ്. കഥാപാത്രത്തിനായി സിജു വില്‍സണ്‍ കളരിപ്പയറ്റും കുതിരയോട്ടവും മറ്റ് ആയോധന കലകളും അഭ്യസിച്ചിരുന്നു.

ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കയാദു ലോഹര്‍ ആണ്. നങ്ങേലി എന്ന കഥാപാത്രമായാണ് കയാദു അഭിനയിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ ത​ല​യി​ൽ തേ​ങ്ങാ വീ​ണ് സ്ത്രീ​യ്ക്ക് ഗു​രു​ത​ര പരിക്ക്

സുരേഷ് കൃഷ്ണ, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, ടിനി ടോം, വിഷ്ണു വിനയ്, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, മണികണ്ഠന്‍ ആചാരി, സെന്തില്‍ കൃഷ്ണ, ഡോ: ഷിനു, വിഷ്ണു ഗോവിന്ദ്, സ്പടികം ജോര്‍ജ്, സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന്‍, ആദിനാട് ശശി, മന്‍രാജ്, പൂജപ്പുര രാധാക്യഷ്ണന്‍, ജയകുമാര്‍, നസീര്‍ സംക്രാന്തി

ഹരീഷ് പേങ്ങന്‍, ഗോഡ്സണ്‍, ബിട്ടു തോമസ്, മധു പുന്നപ്ര, ഷിനു ചൊവ്വ, ടോംജി വര്‍ഗ്ഗീസ്, സിദ്ധ് രാജ്, ജെയ്സപ്പന്‍, കയാദു, ദീപ്തി സതി, പൂനം ബജ്വ, രേണു സൗന്ദര്‍, വര്‍ഷ വിശ്വനാഥ്, നിയ, മാധുരി ബ്രഗാന്‍സ, ശ്രീയ ശ്രീ, സായ് കൃഷ്ണ, ബിനി, അഖില, റ്റ്വിങ്കിള്‍ ജോബി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button