മോസ്കോ: ക്രിമിയയെ തൊട്ടാൽ കണ്ണും പൂട്ടി തിരിച്ചടിക്കുമെന്നും, അത് ഉക്രൈന്റെ അന്ത്യവിധി ദിനമായിരിക്കുമെന്നും മുന്നറിയിപ്പ് നൽകി റഷ്യ. മുൻ പ്രസിഡന്റ് ദ്മിത്രി മെദ്വെദേവ്. ഉക്രൈനും പശ്ചാത്യ ശക്തികളും കൃമിയയെ മേലുള്ള റഷ്യയുടെ പരമാധികാരത്തെ സ്വീകരിക്കുന്നില്ലെന്നും അത് വളരെ വലിയ അവസ്ഥയ്ക്ക് വഴിവയ്ക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വേണ്ടിവന്നാൽ അമേരിക്കൻ നിർമിത ദീർഘദൂര മിസൈലുകൾ ഉപയോഗിച്ച് ക്രിമിയയെ ആക്രമിക്കുമെന്ന് ഉക്രൈൻ പറഞ്ഞിരുന്നു. ഉക്രൈൻ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജൻസ് ഔദ്യോഗിക വക്താവായ വാധിം സ്‌കിബിറ്റ്സ്‌കിയാണ് ഇങ്ങനെയൊരു പ്രഖ്യാപനവുമായി രംഗത്തു വന്നത്. വൺ പ്ലസ് വൺ എന്ന ടിവി ചാനലിൽ, അഭിമുഖത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
Also read:മൈൻ സ്ഫോടനം: കശ്മീരിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു
‘ഉക്രൈന്റെ ദക്ഷിണ ഭാഗത്തേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും കടത്താൻ റഷ്യ ഉപയോഗിക്കുന്ന ഒരു മാർഗമായി ഇന്ന് ക്രിമിയൻ മേഖല മാറിയിരിക്കുന്നു. ഇത് ഉക്രൈന് വളരെ വലിയൊരു ഭീഷണി തന്നെയാണ്. ആദ്യം അവിടെ ശേഖരിച്ച ആയുധങ്ങളാണ് പിന്നീട് ഉക്രൈനുള്ളിൽ അധിനിവേശം നടത്തുന്ന റഷ്യൻ സൈനികർക്ക് വിതരണം ചെയ്യുന്നത്’. സ്‌കിബിറ്റ്സ്‌കി വ്യക്തമാക്കി.
ക്രിമിയയിൽ നങ്കൂരമിട്ട് കിടക്കുന്ന റഷ്യൻ നാവികസേനയുടെ ബ്ലാക്ക് സീ ഫ്ലീറ്റിനെ ആക്രമിക്കാൻ ഉക്രൈന് പദ്ധതിയുണ്ടെന്നും, ഇതിനായി അമേരിക്കൻ നിർമ്മിത ദീർഘ ദൂര മിസൈലുകൾ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments