മുംബൈ: ശത്രുക്കൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ആയുധങ്ങൾ എന്റെ സൈനികർക്ക് ലഭിക്കുമെന്ന് ഉറപ്പു നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. തദ്ദേശ നിർമിത ആയുധങ്ങൾ ഇന്ത്യൻ സൈനികരുടെ പ്രഹരശേഷി വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എൻ.ഐ.ഐ.ഒ സംഘടിപ്പിച്ച സ്വവലംബൻ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിലെ ഡോക്ടർ അംബേദ്കർ ഇന്റർനാഷണൽ സെന്ററിലായിരുന്നു സമ്മേളനം നടന്നിരുന്നത്. സെമിനാറിലുനീളം ആത്മനിർഭർ ഭാരത് ക്യാമ്പയിൻ ആശയങ്ങൾ അദ്ദേഹം ഉയർത്തിപ്പിടിച്ചു.
കഴിഞ്ഞ നാലഞ്ച് വർഷത്തിനുള്ളിൽ, ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ ഇറക്കുമതി ഏതാണ്ട് 21 ശതമാനം കുറഞ്ഞതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ശത്രുക്കൾക്ക് ചിന്തിക്കാൻ പോലും സാധിക്കാത്തത്രആധുനിക ആയുധങ്ങൾ ഇന്ത്യൻ സൈനികർക്ക് നൽകുമെന്നും അദ്ദേഹം ഉറപ്പു നൽകി. സ്വയംപര്യാപ്തതയിലൂന്നി നിൽക്കേണ്ടത് ഈ നൂറ്റാണ്ടിൽ ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
Post Your Comments