KottayamNattuvarthaLatest NewsKeralaNews

മി​നി ബ​സ് നി​യ​ന്ത്ര​ണം തെ​റ്റി മറി‍ഞ്ഞ് അപകടം : അ​യ്യ​പ്പ ഭ​ക്ത​ർ​ക്ക് പ​രി​ക്ക്

ശ​ബ​രി​മ​ല തീ​ർ​ത്ഥാട​ന കാ​ല​ത്ത് അ​പ​ക​ട​ങ്ങ​ൾ ഏ​റെ സം​ഭ​വി​ച്ച ക​ണ​മ​ല ഇ​റ​ക്ക​ത്തി​ലാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ മി​നി ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്

ക​ണ​മ​ല: അ​യ്യ​പ്പ​ഭ​ക്ത​ർ സ​ഞ്ച​രി​ച്ച മി​നി ബ​സ് നി​യ​ന്ത്ര​ണം തെ​റ്റി തി​ട്ട​യി​ലേ​ക്ക് ഇ​ടി​ച്ച് മ​റി​ഞ്ഞുണ്ടായ അ​പ​ക​ടത്തിൽ പതിനൊന്ന് പേർക്ക് പരിക്കേറ്റു. അ​ഞ്ച് പേ​ർ​ക്ക് ​ഗുരുതരമായും ആ​റോ​ളം പേ​ർ​ക്ക് നി​സാ​ര പ​രി​ക്കു​ക​ളുമുണ്ട്.

ശ​ബ​രി​മ​ല തീ​ർ​ത്ഥാട​ന കാ​ല​ത്ത് അ​പ​ക​ട​ങ്ങ​ൾ ഏ​റെ സം​ഭ​വി​ച്ച ക​ണ​മ​ല ഇ​റ​ക്ക​ത്തി​ലാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ മി​നി ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ത​മി​ഴ്‌​നാ​ട് തി​രു​പ്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ 19 അം​ഗ സം​ഘം ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​ത്.

Read Also : മദ്യലഹരിയിൽ ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേൽപ്പിച്ചു : ഭ​ർ​ത്താ​വ് പൊലീസ് കസ്റ്റഡിയിൽ

ഇ​റ​ക്ക​ത്തി​ൽ ബ​സി​ന്‍റെ നി​യ​ന്ത്ര​ണം തെ​റ്റിയാണ് അപകടമുണ്ടായത്. എ​തി​ർ​വ​ശ​ത്തെ താ​ഴ്ച​യി​ലേ​ക്ക് പോ​കാ​തെ മ​റു​വ​ശ​ത്തു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ സ​മീ​പ​ത്തെ മ​ൺ തി​ട്ട​യി​ലേ​ക്ക് ഇ​ടി​ച്ച​തി​നാ​ൽ വൻ അ​പ​ക​ടം ഒ​ഴി​വാ​യി. നാ​ട്ടു​കാ​രും പൊ​ലീ​സും ചേ​ർ​ന്നാ​ണ് രക്ഷാപ്രവർത്തനം നടത്തിയത്. പ​രി​ക്കേ​റ്റ തീ​ർ​ത്ഥാ​ട​ക​രെ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button