മുൻ മന്ത്രി എം.എം.മണിയെ അധിക്ഷേപിച്ച് മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം. മണിയുടെ മുഖത്തെ ആള്‍ക്കുരങ്ങിനോട് ചേര്‍ത്ത് വെച്ചുകൊണ്ടുള്ള മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം വിവാദത്തിലേക്ക്. ആൾക്കുരങ്ങിനെ ചങ്ങലയ്ക്കിടുന്ന രീതിയിലായിരുന്നു പ്രതിഷേധം. തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്.
കെ.കെ.രമയെ അധിക്ഷേപിച്ചതിന് മാപ്പ് പറയണം എന്നാവശ്യപ്പെട്ടായിരുന്നു മഹിളാ കോൺഗ്രസിന്റെ പ്രതിഷേധം. പ്രതിഷേധത്തിനൊടുവിൽ മണിയുടെ കോലം കത്തിച്ചു. ചിമ്പാൻസിയുടെ ചിത്രം പ്രതിഷേധത്തിൽ ഉപയോഗിച്ചതിനേയും മഹിളാ കോൺഗ്രസ് പ്രവർത്തകർ ന്യായീകരിച്ചു. ഇത് വെറൈറ്റി സമരമാണെന്നാണ് നേതാക്കൾ പറഞ്ഞത്. എം.എം.മണി മാപ്പ് പറയണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷവും നിയമസഭയിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ചു.
അതേസമയം, ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കവെയാണ് മണി രമയ്ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ‘ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു മുഖ്യമന്ത്രിക്ക് എതിരെ, എല്‍ഡിഎഫ് സര്‍ക്കാരിന് എതിരെ, ഞാന്‍ പറയാം ആ മഹതി വിധവയായി പോയി, അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല’- എന്നായിരുന്നു മണിയുടെ പരാമര്‍ശം.
Post Your Comments